യോഗി ഭരണത്തിന് കീഴിൽ യുപിയിൽ ജംഗിൾ രാജ്; സീതാറാം യെച്ചൂരി

യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ ഇതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിയമവാഴ്ച ഉറപ്പാക്കണമെന്നും സീതാറാം യച്ചൂരി പറഞ്ഞു.

അതേസമയം, കൊലപാതകം അന്വേഷിക്കാനായി യോഗി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് പൊലിസുകാരോട് പ്രത്യേകം ആവശ്യപ്പെട്ടു. ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉമേഷ് പാൽ വധക്കേസിൽ പ്രതികളാണ് അതിഖും സഹോദരൻ അഷ്റഫും. 2005ൽ അന്നത്തെ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ് അറസ്റ്റിലാവുന്നതും ഈ കേസിലാണ്.മുൻ എം.പി.യായ ഇയാൾ നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

അതിഖിനെയും അഷ്റഫിനെയും പ്രയാഗ് രാജിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. അതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും യുപി പൊലീസിൻ്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News