സ്കൂൾ ഒളിമ്പിക്സ്: ദേവപ്രിയ, നിവേദ്, ശ്രേയ കുട്ടി വേഗതാരങ്ങൾ

junior-100-mtr

കൊച്ചിയിൽ പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ദേവപ്രിയ ഷൈജു സ്വര്‍ണം അണിഞ്ഞു. ഇടുക്കി കാല്‍വരി മൗണ്ട് ജി എച്ച് എസ് എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ദേവപ്രിയ. 13.17 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.

ജൂനിയര്‍ ബോയ്‌സിൻ്റെ 100 മീറ്ററിൽ ജെ നിവേദിനാണ് സ്വര്‍ണം. പാലക്കാട് ചിറ്റൂര്‍ സ്‌കൂള്‍ വിദ്യാർഥിയാണ് നിവേദ്. 10.98 സെക്കന്റിലാണ് താരം ഫിനിഷ് ചെയ്തത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ശ്രേയ ആര്‍ സ്വര്‍ണം നേടി. 12.54 സെക്കൻ്റിലാണ് ശ്രേയ ഫിനിഷ് ചെയ്തത്. ആലപ്പുഴ സെന്റ് ജോസഫ് ജി എച്ച് എസ് എസ് വിദ്യാര്‍ഥിനിയാണ്.

Read Also: സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അന്‍സാഫും രഹനരാഗും അതിവേഗതാരങ്ങള്‍

അതേസമയം, സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിൽ എറണാകുളം കീരംപാറ സെന്റ് സ്റ്റീഫന്‍സ് സ്കൂളിലെ അന്‍സാഫ് കെഎ സ്വർണം നേടി. 10.81 സെക്കൻഡിലാണ് അൻസാഫ് ഫിനിഷ് ചെയ്തത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹനരാഗ് സ്വർണമണിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News