ഞങ്ങൾ ഷൂട്ടിങ്ങിനൊക്കെ പോകാറുണ്ട്…… ഏജന്റ് വിളിച്ചിട്ട് വന്നതാ, ഇവിടെ എത്ര കിട്ടും എന്ന് അറിയില്ലാ; കാറ്റ് പോയ അൻവർ ഷോ

PV Anwar road Show

പാലക്കാട് ജില്ലയിൽ പി വി അൻവർ നടത്തിയ റോഡ് ഷോ വെറും ‘ഷോ’ മാത്രമായി മാറി. പാലക്കാട് മണ്ഡലത്തിൽ പി വി അൻവർ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തവർ ഷൂട്ടിങ്ങുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പോകുന്ന ആൾക്കാരായിരുന്നു.

റോഡ് ഷോയിൽ വന്ന പ്രവർത്തകരോട് മാധ്യമങ്ങൾ സംസാരിച്ചപ്പോൾ അവർക്ക് ഡിഎംകെ യോ പിവി അൻവറിനെയോ അറിയില്ലായിരുന്നു. കാറ്ററിങ്ങിനും, ഷൂട്ടിങ്ങിനും പോകുന്നവരെയാണ് ഏജന്റ് മുഖേന അൻവറിന്റെ ഷോ ക്കെത്തിയത്.

ഡിഎകെയിൽ ചേർന്നിട്ട് കുറേ കാലം ആയോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഞാൻ കുറേ ഷൂട്ടിങ്ങിനൊക്കെ പോകും എന്ന് നിഷ്കളങ്കമായി മറുപടി പറയുകയായിരുന്നു പരിപാടിയിൽ പങ്കെടുത്തവർ. ​ഗുരുവായൂരമ്പല നടയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.ഞങ്ങൾ എറണാകുളത്തൊക്കെ പോകാറുണ്ട്.  ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും പറയുന്നുണ്ട്. പങ്കെടുത്താൽ ഏത്ര രൂപ കിട്ടും എന്ന ചോദ്യത്തിന് സാധാരണ 500/600 ഒക്കെയാണ് കിട്ടുക. ഇവിടെ എത്രയാണെന്ന് അറിയില്ല പരിപാടി കഴിയുമ്പോൾ അറിയാം എന്നായിരുന്നു മറുപടി. എത്ര പേർ വന്നിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ 15 പേരുണ്ട് എന്നും പറഞ്ഞു.

Also Read: ഒടുവില്‍ ‘കൈ’ പിടിച്ച് അന്‍വര്‍; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

റോഡ് ഷോ ക്ക് ശേഷമുള്ള ഡി.എം.കെ. സ്ഥാനാര്‍ത്ഥി കൺവെൻഷനിൽ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പി.വി.അന്‍വര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News