പ്രശസ്ത ബോളിവുഡ് നടനും ​ഗായകനുമായ മെഹമൂദ് ജൂനിയർ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും ​ഗായകനുമായ മെഹമൂദ് ജൂനിയർ (67) അന്തരിച്ചു. അര്‍ബുദബാധയെ തുടർന്നായിരുന്നു അന്ത്യം. ഒരു മാസം മുമ്പാണ് സംവിധായകൻ കൂടിയായ താരത്തിന് അർബുദമാണെന്ന് കണ്ടെത്തിയത്. എന്നാൽ രോ​ഗം അപ്പോഴേക്കും ശ്വാസകോശത്തേയും മറ്റ് ആന്തരികാവയവങ്ങളേയും ബാധിച്ചിരുന്നു.

ALSO READ: നവകേരള സദസ്സിൽ 
പങ്കെടുത്ത് ബിജെപി നേതാക്കളും

ഏഴു ഭാഷകളിലായി 250-ലേറെ ചിത്രങ്ങളിൽ മെഹമൂദ് ജൂനിയർ വേഷമിട്ടിട്ടുണ്ട്. ആറ് മറാഠി ചിത്രങ്ങൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ബാലതാരമായി സിനിമാജീവിതം തുടങ്ങിയ മെഹമൂദ് ജൂനിയർ കാരവൻ, ജുദായി, ദാദാ​ഗിരി, ഹാഥി മേരേ സാഥി, മേരാ നാം ജോക്കർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഇദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ.

പ്യാർ കാ ദർദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ, ഏക് റിഷ്താ സഝേധാരി കാ, തെനാലി രാമ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

ALSO READ: നാല് കേന്ദ്രമന്ത്രിമാർക്ക് വിവിധ വകുപ്പുകളുടെ അധിക ചുമതല നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration