കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ (43,400 – 91,200) ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 വിലാസത്തിൽ ഡിസംബർ 15 നകം ലഭിക്കണം.
Also read: കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് പഠിക്കാം; അപേക്ഷ ക്ഷണിച്ചു
അതേസമയം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന് രാവിലെ പതിനൊന്നിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഹാജരാകണം.
യോഗ്യത- ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേനല്‍ ഡയാലിസിസ് ടെക്നോളജി (റെകഗനൈസ്ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) വിത്ത് പാര മെഡിക്കല്‍ രജിട്രേഷന്‍. പ്രായപരിധി 18-45. ഫോണ്‍- 0467 2217018.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here