കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. അതിനിടെ ആർ ജി കർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലടക്കം 4 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പ്രിൻസിപ്പൽ സുഹൃത പോൾ, ആശുപത്രി സൂപ്രണ്ട്, കാർഡിയോളജി വിഭാഗം മേധാവി എന്നിവരെയാണ് നീക്കിയത്.
Also Read; ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം; 17 പേര്‍ വെന്തുമരിച്ചു
ആശുപത്രിയിൽ ആക്രമണം നടന്ന ദിവസം അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അതേസമയം ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ്ഘോഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആശുപത്രി മുൻ സൂപ്രണ്ട് രംഗത്തെത്തിയിരുന്നു.
Also Read; ആശ്വാസം…കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിദിനെ കണ്ടെത്തി
ചോദ്യം ചെയ്യലിൽ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കട്ടി ഇയാളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റ് ചെയ്ത പ്രതി സഞ്ജയ് റോയിക്ക് ഇയാളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. അതേസമയം പ്രതിഷേധം ശക്തമായ ആശുപത്രിയിൽ കേന്ദ്ര സേനയെ വിന്യസിച്ചുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here