8.5 വര്‍ഷം,660 കോടി കി.മി; ഭൂമിക്ക് പുറത്തേക്ക് ജ്യൂസ്

മനുഷ്യന്‍ ഭൂമിക്ക് പുറത്തേക്കുള്ള അന്വേഷണമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങളെപ്പറ്റി നിരവധി പഠനങ്ങളാണ് ബഹിരാകാശ ഏജന്‍സികള്‍ നടത്തിക്കൊണ്ടിക്കുന്നത്. ഇപ്പോഴിതാ വ്യാഴത്തിനെയും അതിന്റെ ഉപഗ്രഹങ്ങളെയും പഠിക്കാന്‍ യാത്ര തിരിക്കുകയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ‘ജ്യൂസ്’ (ജൂപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്പ്ലോറര്‍). വ്യാഴത്തില്‍ ജല സ്രോതസ്സുകളുണ്ടെന്ന് സംശയിക്കുന്ന ഉപഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം അടുത്തറിയുകയാണ് ജ്യൂസിന്റെ പ്രധാന ദൗത്യം.

വ്യാഴം ഗ്രഹത്തിന്റെ മഞ്ഞുപുതച്ച ഉപഗ്രഹങ്ങളായ കാലിസ്റ്റോ, യൂറോപ, ഗനീമീഡ് എന്നിവയുടെ സമുദ്രങ്ങള്‍ ജീവ സാന്നിധ്യത്തെ സഹായിക്കുന്നതാണോ എന്നാകും പ്രധാനമായും ഇവ അന്വേഷിക്കുക. ഇവയുടെ സമുദ്രങ്ങള്‍ക്കടിയില്‍ ജീവികളുണ്ടോ എന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. സ്വന്തമായി കാന്തിക വലയമുണ്ടെന്ന് കരുതുന്ന ഗനിമീഡ് ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്താന്‍ ‘ജ്യൂസ്’ ശ്രമം നടത്തും.

സൂര്യനില്‍നിന്ന് ഭൂമിയില്‍ പതിക്കുന്നതിന്റെ ചെറിയ അംശം പ്രകാശം മാത്രമാണ് ഭീമന്‍ ഗ്രഹമായ ‘വ്യാഴ’ത്തില്‍ എത്തുന്നത്. മഞ്ഞു പുതച്ച സമുദ്രങ്ങള്‍ ഭൂമിയിലെ ഏറ്റവും ആഴമുള്ള സമുദ്രങ്ങളെക്കാള്‍ 10 ഇരട്ടിയെങ്കിലും ആഴമുള്ളവയാണ്. എട്ടര വര്‍ഷമെടുക്കുന്ന 660 കോടി കിലോമീറ്റര്‍ യാത്രക്കാണ് ‘ജ്യൂസ്’ തയ്യാറാവുന്നത്.വ്യാഴാഴ്ചയാണ് വിക്ഷേപണത്തിന് നേരത്തെ തീരുമാനിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here