വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മനുഷ്യമുഖം? ചിത്രം പുറത്തുവിട്ട് നാസ

പാരഡോളിയ എന്ന പ്രതിഭാസം എന്താണ് എന്ന് അറിയാമോ? ആകാശത്ത് നോക്കുമ്പോൾ പല രൂപത്തിലുള്ള മേഘങ്ങളേ കാണുന്നതിനെയാണ് പാരഡോളിയ എന്ന് പറയുന്നത്. വ്യാഴം ഗ്രഹത്തിൽ അത്തരത്തിൽ മേഘങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിച്ച പേടിപ്പെടുത്തുന്ന മനുഷ്യമുഖത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ വടക്കൻ ഭാഗമായ ജെറ്റ് എൻ7 എന്ന മേഖലയിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം.

Also read:ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തരംതാണ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

മേഘങ്ങൾ ഇത്തരത്തിൽ ഒരു രൂപമുണ്ടാക്കാൻ വ്യാഴത്തിന്റെ പ്രക്ഷബ്ധമായ അന്തരീക്ഷം കാരണമാകാം എന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്റെ രാത്രിയും പകലും തമ്മിലുള്ള വിഭജനമാണിത്. ഈ പ്രദേശത്തെ സങ്കീർണ്ണമായ ഭൂപ്രകൃതിയും സവിശേഷതകളും ചിത്രത്തിൽ അറിയാം. ഏതാണ്ട് 10 മണിക്കൂളോളം ദൈർഘ്യമേ ഉള്ളൂ വ്യാഴത്തിലെ ഒരു ദിവസത്തിന്. വ്യാഴത്തിലെ മേഘങ്ങൾ ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ സവിശേഷമായ രൂപങ്ങളണ്ടാക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News