ജെയിംസില്‍ നിന്നും സുന്ദരത്തിലേക്കുള്ള പരകായ പ്രവേശം; മമ്മൂട്ടിയുടെ അഭിനയത്തെ വാഴ്ത്തി ജൂറി

ഈ വർഷം മമ്മൂട്ടിയുടേതായി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മത്സരിച്ച ചിത്രങ്ങളായിരുന്നു നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്,ഭീഷ്മ പർവം, എന്നിങ്ങനെ നാല് സിനിമകൾ. എന്നാൽ ഇവയിൽ നിന്നൊക്കെ ജൂറി അവാർഡിനായി തെരെഞ്ഞെടുത്തത് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയായിരുന്നു. മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ് എന്നായിരുന്നു മമ്മൂട്ടിയുടെ അഭിനയത്തെ ഗൗതം ഘോഷ് ചെയര്‍മാനായ സംസ്ഥാന അവാർഡ് ജൂറി വിലയിരുത്തിയത്.

ALSO READ: ആ ചിത്രങ്ങളും താരങ്ങളും അവാര്‍ഡില്‍ ഇടം നേടാത്തതെന്തുകൊണ്ട്; ജൂറി റിപ്പോര്‍ട്ട് പുറത്ത്

‘‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്നും സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ.’’ എന്നാണ് മമ്മൂട്ടിയുടെ നൻപകൽ മയക്കത്തെ ജൂറി വിലയിരുത്തുന്നത്.

ALSO READ: ‘ഏറ്റവും മികച്ചത്’; മമ്മൂട്ടിക്ക് ആശംസയുമായി ദുൽഖർ സൽമാൻ
അതേസമയം ജെയിംസായും സുന്ദരമായും മാറുന്നതിന് വലിയ ബുദ്ധിമുട്ടുകളൊന്നും മമ്മൂട്ടിക്കുണ്ടായിരുന്നില്ലെന്നാണ് മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിപറഞ്ഞത്. അനുഭവസമ്പത്തുളള നടനായതു കൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു എന്ത് ചെയ്യണമെന്നുളളതെന്നും, അത് സൗകര്യമായിരുന്നുവെന്നും പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഉൾപ്പെടെ മികച്ച നടനുളള പുരസ്കാരവും നേടിയ സിനിമ ഐ എഫ് എഫ് കെയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News