സവിശേഷമായ മനുഷ്യത്വ സിദ്ധികള്‍ കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന മനുഷ്യരെ കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഫീനിക്‌സ് അവാര്‍ഡ്: രഞ്ജി പണിക്കര്‍

ഏറ്റവും മനോഹരമായ സാധ്യതകളെ ജീവിതമാക്കി മാറ്റിയ സവിശേഷ മനുഷ്യത്വമുള്ള ആളുകളെ കണ്ടെത്തുന്ന ഒരു പരിപാടിയാണ് കൈരളി ഫിനീക്‌സ് അവാര്‍ഡെന്ന് ജൂറി അംഗവും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. സാധാരണ മനുഷ്യരെന്ന് അഭിമാനിക്കുന്നവര്‍ക്ക് മുന്നില്‍ നമ്മുക്ക് ഇല്ലാത്ത സവിശേഷമായ മനുഷ്യത്വ സിദ്ധികള്‍ കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന മനുഷ്യരെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്ന പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:  തൃശൂരിൽ മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

അവാര്‍ഡിലേക്ക് എത്തിയ വഴി മാനദണ്ഡത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍

മനുഷ്യത്തിന്റെ പരമോന്നതമായ സാധ്യതകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക ബുദ്ധിമുട്ടാണ്. തത്വത്തില്‍ മനുഷ്യത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും ആര്‍ക്കും പറയാം. മനുഷ്യത്വം ജീവിതത്തിന്റെ ശീലമാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അനേക സഹസ്രം വംശങ്ങളിലായി അനേക കോടി ജീവജാലങ്ങളുള്ള ഭൂമിയില്‍ മനുഷ്യനെ മനുഷ്യന്‍ തന്നെ മനുഷ്യനെന്ന് പേരിട്ട് വിളിക്കുന്നതിന് അപ്പുറം, വലിയ മേന്മ ഒന്നുമില്ലാത്ത വര്‍ഗമാണ് നമ്മളെല്ലാവരും. ആദ്യത്തെ രണ്ട് മനുഷ്യര്‍ ഉണ്ടായത് മുതലുണ്ടായ മത്സരം ഉണ്ടായത്. പരസ്പരം കീഴടക്കാന്‍, നശിപ്പിക്കാന്‍, തളര്‍ത്താന്‍ അല്ലെങ്കില്‍ സംഹരിക്കാന്‍ അങ്ങനെയുള്ള സാധ്യതകളെ കുറിച്ചാണ് മനുഷ്യന്‍ അന്വേഷിക്കുന്നത്. അതിനാലാണ് ജീവിതോപാധിയായ ആയുധത്തെ സംഹാരത്തിനുള്ള ഉപകരണമാക്കിയത്. മനുഷ്യന് മനുഷ്യനോടുള്ള പകയാണ് യുദ്ധമുണ്ടാക്കിയത്. നമ്മള്‍ ജീവിക്കുന്നത് അധികാര ഗര്‍വും മനുഷ്യമൂല്യങ്ങളുടെ ഏറ്റവും ഭീകരമായ തകര്‍ച്ചകാണുന്ന സമയത്താണ്. ഈ സാഹചര്യത്തില്‍ പലരുടെയും കഴിവുകളും നിഷേധിക്കപ്പെടുന്നു. ഇതിനിടയില്‍ ഏറ്റവും മനോഹരമായ സാധ്യതകളെ ജീവിതമാക്കി മാറ്റിയ സവിശേഷ മനുഷ്യത്വമുള്ള ആളുകളെ കണ്ടെത്തുന്ന ഒരു പരിപാടിയാണ് ഈ അവാര്‍ഡ്. സാധാരണ മനുഷ്യരെന്ന് അഭിമാനിക്കുന്നവര്‍ക്ക് മുന്നില്‍ നമ്മുക്ക് ഇല്ലാത്ത സവിശേഷമായ മനുഷ്യത്വ സിദ്ധികള്‍ കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന മനുഷ്യരെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്ന പരിപാടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News