മോദി ഉദ്ഘാടനം ചെയ്ത് വെറും മാസങ്ങള്‍ മാത്രം; 17,843 കോടിയുടെ ‘അടല്‍ സേതു’വില്‍ വിള്ളല്‍

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ് പ്രധാനമന്ത്രി അഞ്ച് മാസം മുന്‍പ് തുറന്നുകൊടുത്തത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമെന്ന നിലയില്‍ ശ്രദ്ധ പിടിച്ച് പറ്റിയ ട്രാന്‍സ്ഹാര്‍ബര്‍ ലിങ്കിനായി ചെലവിട്ടത് 17,843 കോടി രൂപയാണ്. ദിവസേന 75,000 വാഹനങ്ങള്‍ കടന്നുപോകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 30000 വാഹനങ്ങള്‍ മാത്രമാണ് പോകുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പാലത്തില്‍ വിലക്കുമുണ്ട്.

ALSO READ:രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നത്; വസ്തുതകൾ വെളിപ്പെടുത്തി കെ എസ് ഇ ബി

ഇപ്പോഴിതാ അടല്‍ സേതുവില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലം സന്ദര്‍ശിച്ച് വിള്ളലുകള്‍ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കയും പ്രകടിപ്പിച്ചു. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (MTHL) എന്നറിയപ്പെടുന്ന അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ ഷെവ അടല്‍ സേതു, നവി മുംബൈയിലെ ഉള്‍വെയിലേക്കുള്ള ടാര്‍ റോഡിന്റെ എക്‌സിറ്റിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ സേതു അഞ്ച് മാസം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

ALSO READ:എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; സമവായത്തിന് സാധ്യത തേടി സിനഡ്

മുംബൈയിലും നവി മുംബൈയിലുമായി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നാനാ പടോലെ ചൂണ്ടിക്കാട്ടിയത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News