വിരമിച്ച ജഡ്ജിമാർക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാമോ; ചന്ദ്രചൂഡിന്‍റെ ഉത്തരം ഇതാണ്

DY Chandrachud

മുൻ ജഡ്ജിമാരെ നിയമത്തിൻ്റെ സംരക്ഷകരായാണ് സമൂഹം കാണുന്നതെന്നും, അവരുടെ ജീവിതശൈലി, നിയമവ്യവസ്ഥയിൽ സമൂഹത്തിനുള്ള വിശ്വാസത്തിന് അനുസൃതമാകണമെന്നും മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. വിരമിച്ച ജഡ്ജിമാർ രാഷ്ട്രീയത്തിൽ ചേരണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജസ്‌റ്റിസുമാർ വിരമിച്ചാലും നിയമത്തിൻ്റെ തടവറയിലാണെന്നും സമൂഹത്തിന്റെ വിശ്വാസം നഷ്‌ടപ്പെടാത്ത വിധത്തിലായിരിക്കണം തുടർജീവിതമെന്നും അദ്ദേഹം പറഞ്ഞു. പൗരൻ്റെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കെത്തന്നെ ഇത്തരം ചില സ്വയം നിയന്ത്രണ വലയങ്ങൾ തങ്ങൾക്കു ചുറ്റുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവാദത്തിൽപ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ മുമ്പ് രാഷ്ട്രീയത്തിൽ ചേർന്ന ജഡ്ജിമാരുടെ തീരുമാനത്തെ അപലപിക്കുകയല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

“ഒരു ജഡ്ജി വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തിൽ ചേരുകയാണെങ്കിൽ, പൊതുജനം അവർ ജഡ്ജിയായിരിക്കെ എടുത്ത തീരുമാനങ്ങളെ വീണ്ടും വിലയിരുത്താൻ കാരണമായേക്കാം. അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയം അദ്ദേഹത്തിൻ്റെ ജുഡീഷ്യൽ പ്രവർത്തനത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു പ്രത്യേക ധാരണ ജനങ്ങൾക്കുള്ളിൽ ഉണ്ടായേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജഡ്ജിമാരും സ്വകാര്യ പൗരന്മാരാണെന്നും മറ്റേതൊരു പൗരനും ലഭിക്കുന്ന അതേ അവകാശങ്ങൾക്ക് അർഹതയുണ്ടെന്നും എന്നാൽ അവരിൽ നിന്ന് ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സംവാദത്തിൽ പറഞ്ഞു.

ALSO READ; ഗൂഗിൾ മാപ്പ് ചതിച്ചു; യുപിയിൽ പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

രണ്ട് വർഷത്തോളം രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജഡ്ജിയായി സേവനമനുഷ്ഠിച്ച ശേഷം ഈ മാസം ആദ്യമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിച്ചത്. ബാബരി മസ്ജിദ് അടക്കം നിരവധി സുപ്രധാന കേസുകളിൽ വിധി പറഞ്ഞ ന്യായാധിപനാണ് ഡിവൈ ചന്ദ്രചൂഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News