ജഡ്ജിമാർ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കരുതെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി

Justice Hima kohli

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശ പൂജയിൽ പ്രധാന മന്ത്രി പങ്കെടുത്തത്തിൽ വിമർശനവുമായി സുപ്രിംകോടതി ജസ്റ്റിസ് ഹിമ കോഹ്ലി. ജഡ്ജിമാർ മത പ്രതിപത്തി പരസ്യമായി പ്രകടിപ്പിക്കരുതെന്നും വിശ്വാസവും ആത്മീയതയും മതത്തിൽ നിന്ന് വ്യത്യസ്തമെന്നും ഹിമ കോഹ്ലി പറഞ്ഞു. അതേ സമയം ജുഡീഷ്യറിയും എക്സിക്യൂട്ടീവും പൊതു ഇടങ്ങളിൽ ഇടപഴകാം എന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് ഹിമ കോഹ്ലി കൂട്ടിച്ചേർത്തു.

Also Read: തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണെന്ന് കെ മുരളീധരൻ

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശ പൂജയിൽ പ്രധാന മന്ത്രി പങ്കെടുത്തത്തിനെതിരെ വലിയ വിമർശനങ്ങൾ ആണ് വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്നത്. ഏറ്റവും ഒടുവിൽ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഹിമ കോഹ്ലി തന്നെ വിമർശനവും ആയി രംഗത്തെത്തി. മനുഷ്യത്വവും ഭരണഘടനയുമാണ് നമ്മുടെ മതമെന്നും ജഡ്ജിയുടെ വ്യക്തിപരമായ ചായ്‌വ് നീതിന്യായ നിർവഹണത്തെ ബാധിച്ചേക്കാം എന്ന ധാരണ പൊതു സമൂഹത്തിനു നൽകരുതെന്നും ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞു.

Also Read: ബിജെപിക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന പലരും മാധ്യമപ്രവർത്തകർക്കിടയിലുണ്ട് മന്ത്രി മുഹമ്മദ് റിയാസ്
നേരത്തെ മുതിർന്ന അഭിഭാഷക ഇന്ദിര ജയിസിങ്, പ്രശാന്ത് ഭൂഷണ് ഉൾപ്പെടെ നിരവധി ആളുകൾ പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയിൽ പങ്കെടുത്തത്തിൽ വിമർശനവുമായി രംഗത്തെതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News