മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി കെഎസ് പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ജസ്റ്റിസ് കെഎസ് പുട്ടസ്വാമി. പുട്ടസ്വാമിയുടെ ഹർജിയെത്തുടർന്നാണ് സ്വകാര്യതയെ ആർട്ടിക്കിൾ 21ൽ ഉൾപ്പെടുത്തി മൗലികാവകാശങ്ങളിലൊന്നായി സുപ്രീംകോടതി അംഗീകരിച്ചത്.
1977 നവംബര്‍ 28-ന് ആയിരുന്നു പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ല്‍ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു. 2012-ല്‍ തന്റെ 86-മത്തെ വയസ്സിലായിരുന്നു പുട്ടസ്വാമി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയത്. നിയമനിര്‍മാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം.
ALSO READ; ‘അന്ന് ഞാൻ പൊട്ടിക്കരഞ്ഞു, സഹോദരന്റെ വേർപാടിന്റെ ആഴമറിഞ്ഞത് ആ ചിത്രത്തിലൂടെ’; ആനന്ദ് ഏകർഷി
1926 ഫെബ്രുവരി എട്ടിന് ജനിച്ച പുട്ടസ്വാമി മൈസൂരു മഹാരാജാസ് കോളജ്, ബെംഗളൂരു ലോ കോളജ് എന്നിവടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1952-ല്‍ അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ എജി ആയും പ്രവർത്തിച്ചു. 1986-ല്‍ സെന്‍ട്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ വൈസ് ചെയര്‍മാനായിരുന്നു. പിന്നീട് ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിതനായി. ഹൈദരാബാദില്‍ തന്നെ ആന്ധ്രാപ്രദേശ് പിന്നാക്ക വിഭാഗ കമ്മിഷനായും പ്രവര്‍ത്തിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here