സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.  2025 മെയ് 13 വരെയാണ് അദ്ദേഹത്തിന് കാലാവധിയുണ്ടാകുക. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന 2005 ല്‍ ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായും 2006 ല്‍ സ്ഥിരം ജഡ്ജിയുമായി മാറിയിരുന്നു. തുടർന്ന് 2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയാകുന്നത്.

ALSO READ: പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല ‘സീ പ്ലെയിൻ’- സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ നാഴികക്കല്ലായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു

ദീര്‍ഘകാലം ആദായനികുതി വകുപ്പിൻ്റെ സ്റ്റാന്‍ഡിങ് കൌണ്‍സിലിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലും ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും അംഗമായിരുന്നു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍, വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News