‘തന്‍റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു’; ജുഡീഷ്യറുടെ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന ന്യായീകരണവുമായി ജസ്റ്റിസ് ശേഖർ യാദവ്

shekhar kumar yadav

ജുഡീഷ്യറുടെ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന ന്യായീകരണവുമായി വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജി ശേഖർ യാദവ്. തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്റെ പരാമർശം ചിലർ വളച്ചൊടിച്ചതാണെന്നും അലഹബാദ് ചീഫ് ജസ്റ്റിസിനയച്ച കത്തിൽ ശേഖർ യാദവ് വെളിപ്പെടുത്തി. ഹിന്ദു പരിഷത്ത് വേദിയിൽ വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ജഡ്ജി ശേഖർ യാദവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ ബെൻസാലിക്കയച്ച കത്തിലാണ് തന്റെ പരാമർശത്തെ ന്യായീകരിച്ച്‌ രംഗത്തെത്തിയത്. താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ജുഡീഷ്യറിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചില്ലെന്നുമാണ് ശേഖർ യാദവിന്റെ വാദം.

ALSO READ; ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

വിദ്വേഷ പരാമർശത്തെ തുടർന്ന് സുപ്രീം കോടതി കൊളീയത്തിനു മുന്നിൽ ഹാജരായ യാദവിന് സുപ്രീംകോടതി താക്കീത് നൽകിയതിന് പിന്നാലെ പ്രസംഗത്തിൽ പരസ്യമായി ഖേദപ്രകടനം നടത്തുമെന്നായിരുന്നു യാദവ് സുപ്രീംകോടതിയെ അറിയിച്ചത്, എന്നാൽ ഖേദപ്രകടനം നടത്തിയില്ലെന്ന് മാത്രമല്ല പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പരാമർശത്തെ ചില നിക്ഷിപ്ത താല്പര്യക്കാർ വളച്ചൊടിച്ചെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

സർവീസിലുള്ള ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പദവിക്ക് നിരക്കാത്ത നടപടി ഉണ്ടായാൽ ഇൻഹൗസ് എൻക്വയറി നടത്താറുണ്ട്.. ഇതിന്റെ ഭാഗമായി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് സുപ്രീംകോടതി പുതിയ റിപ്പോർട്ടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശേഖർ യാദവിനെ പ്രതികരണം. യുപിയിലെ പ്രയാഗ് രാജിൽ ഹിന്ദു പരിഷത്തിന്റെ ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് രാജ്യം ഭരിക്കപ്പെടണമെന്ന ഗുരുതര പരാമർശം യാദവ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News