ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗം; ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്

Brinda karat

ജസ്റ്റിസ് എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് സിപിഐഎം പിബി അംഗം ബൃന്ദാ കാരാട്ട്. ജുഡീഷ്യറിയുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണ് അഹമ്മദാബാദ് ജഡ്ജിയുടെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ഭരണഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമാണിത്. മതേതര ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുന്ന പ്രസ്താവനയാണ് ജസ്റ്റിസ് എസ് കെ യാദവിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായത്.

Also Read: സംവരണം മതാടിസ്ഥാനത്തില്‍ ആകരുത്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ഏകീകൃത സിവില്‍ കോഡും വഖഫ് ബോര്‍ഡ് ഭേദഗതി ബില്ലും ആയിരുന്നു വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിലെ ചര്‍ച്ചാവിഷയം. ജുഡീഷ്യറിയിലെ അംഗങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും ബൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

ജസ്റ്റിസിന്റെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

Also Read: സ്കൂൾ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; സംഭവം ഉത്തർപ്രദേശിൽ

ആർ.എസ്.എസും വി.എച്ച്.പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു എന്നായിരുന്നു വിഎച്ച്പി വേദിയിലെ ജസ്റ്റിസ് എസ് കെ യാദവിന്റെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News