അഭിഭാഷകനായും ജഡ്ജിയായും കിട്ടിയ അറിവുകള്‍ ഇനി സമൂഹത്തിന് തിരിച്ചുനല്‍കണം

സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച് നേരിട്ട് സുപ്രീംകോടതി ജഡ്ജിയും ചീഫ് ജസ്റ്റിസുമായ  ജസ്റ്റിസ് യു.യു.ലളിത് ഇപ്പോള്‍ പ്രൊഫസറാണ്. ജിന്‍ഡാല്‍ ഗ്ളോബല്‍ ലോ സ്കൂളില്‍ ലോ ആന്‍റ് ജസ്റ്റിസ് വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുക്കുന്നു. അഭിഭാഷകനായും ജഡ്ജിയായും പ്രവര്‍ത്തിച്ചതില്‍ നിന്ന് കിട്ടിയ അറിവുകള്‍ ഇനി സമൂഹത്തിന് തിരിച്ചുനല്‍കുകയാണ് ലക്ഷ്യമെന്ന് ജസ്റ്റിസ് യു.യു,ലളിത് പറഞ്ഞു. ദില്ലിയില്‍ ഇന്ത്യാടുഡേ കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റില് ലളിത്.

ജഡ്ജി നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്ന് ജസ്റ്റിസ് ലളിത് വ്യക്തമാക്കി. കൊളീജിയം സംവിധാനം വഴി ജഡ്ജിമാരെ തീരുമാനിക്കുന്നതില്‍ കടുത്ത ഏതിര്‍പ്പാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ജസ്റ്റിസ് ലളിതിന്‍റെ പരാമര്‍ശം.

ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ സംവിധാനം വേണ്ടെങ്കില്‍ മറ്റെന്ത് സംവിധാനം എന്നത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി ഇക്കാര്യത്തില്‍ ആദ്യം തീരുമാനം എടുക്കണം. അതേസമയം നിലവിലെ കൊളീജിയം സംവിധാനം വഴിയുള്ള ജഡ്ജി നിയമനമാണ് ഏറ്റവും സ്വീകാര്യമായതെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News