കോടതി ഫീസ് പരിഷ്കരണത്തിന് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടും: ജസ്റ്റിസ്‌ വി കെ മോഹനൻ

കോടതി ഫീസ്‌ പരിഷ്‌കരണത്തിനായി പൊതുജനങ്ങളിൽ നിന്നും ഹൈക്കോടതിയടക്കമുള്ള സ്റ്റേക്ക്‌ ഹോൾഡേഴ്‌സിൽ നിന്നും അഭിപ്രായം തേടുമെന്ന്‌ ജസ്റ്റിസ്‌ വി കെ മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി 19 മുതൽ 22 വരെ വിവിധ ജില്ലകളിൽ ഹിയറിങ്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിജയം കണ്ട് കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍; റോബോട്ടിക് സർജറി എന്ന സ്വപ്നം യാഥാർഥ്യമാക്കി മലബാര്‍ കാന്‍സര്‍ സെന്റർ

19ന്‌ കണ്ണൂർ ഗവ. ഹൗസിലാണ്‌ ഹിയറിങ്‌. കാസർകോട്‌, കണ്ണൂർ ജില്ലകളിലുള്ളവർക്ക്‌ പങ്കെടുക്കാം. 20ന്‌ കോഴിക്കോട്‌ ഗസ്റ്റ്‌ ഹൗസിലാണ്‌ ഹിയറിങ്‌. വയനാട്‌, കോഴിക്കോട്‌ ജില്ലകളിലുള്ളവരുടെ അഭിപ്രായങ്ങൾ ശേഖരിക്കും. 21ന്‌ എറണാകുളം ഗസ്റ്റ്‌ ഹൗസിൽ പാലക്കാട്‌, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലുള്ളവരെ പങ്കെടുപ്പിക്കും. 22ന്‌ തിരുവനന്തപുരം ഗസ്റ്റ്‌ ഹൗസിലാണ്‌ ഹിയറിങ്‌. പങ്കെടുക്കാൻ താൽപര്യമുള്ളവർ secy.law@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ വിവരങ്ങൾ നൽകണം. വിലാസം: കൺവീനർ, നിയമസെക്രട്ടറി, കോടതി ഫീസ്‌ പരിഷ്‌കരണ സമിതി, സെക്രട്ടറിയേറ്റ്‌, തിരുവനന്തപുരം, 695001. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവർക്ക്‌ പങ്കെടുക്കാം.

Also Read: അതിശക്തമായ മഴയ്ക്കുള്ള സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

രണ്ട്‌ പതിറ്റാണ്ടായി കോടതി ഫീസുകളിൽ പരിഷ്‌കാരം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ പരിഷ്‌കരണത്തെക്കുറിച്ച്‌ ആലോചിക്കാനായി ജസ്റ്റിസ്‌ വി കെ മോഹനന്റെ അധ്യക്ഷതയിൽ ഡോ. എൻ കെ ജയകുമാർ, അഡ്വ. സി പി പ്രമോദ്‌, നിയമ, നികുതി വകുപ്പ്‌ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ്‌ സമിതി. ഫീസ്‌ പരിഷ്‌കാരം സംബന്ധിച്ച്‌ സമിതിയുടെ ഇടക്കാല റിപ്പോർട്ട്‌ സർക്കാരിന്‌ നൽകിയിരുന്നു. പൊതുജനങ്ങളിൽ നിന്ന്‌ അഭിപ്രായം തേടിയ ശേഷം ജൂലൈ 15നകം റിപ്പോർട്ട്‌ നൽകാനാണ്‌ ആലോചിക്കുന്നതെന്ന്‌ ജ. വി കെ മോഹനൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News