നിജ്ജാറിന്‍റെ കൊലപാതകം; കയ്യിൽ തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

JUSTIN TRUDEAU

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് കൃത്യമായ തെളിവ് താൻ ഇന്ത്യക്ക് നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിന്‍റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായി നിൽക്കവേയാണ് ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിൽ എന്നതിന് ഹാജരാക്കാൻ പറ്റിയ തെളിവൊന്നുമില്ല എന്ന് ട്രൂഡോ സമ്മതിച്ചത്. ഒട്ടാവയിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലുമുള്ള വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പൊതു അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെയാണ് കുറ്റസമ്മതം നടത്തിയത്.

ALSO READ: മുത്താണ് ഈ മുതലാളി; കമ്പനി വിറ്റപ്പോൾ തൊഴിലാളികളെ കോടിപതികളാക്കി ഇന്ത്യക്കാരൻ

എന്നാൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ഇന്‍റലിജൻസ് വിവരങ്ങൾ തന്‍റെ കയ്യിലുള്ളതായി അദ്ദേഹം വ്യക്തമാക്കി. ‘നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് തന്‍റെ പക്കൽ വിശ്വസനീയമായ തെളിവുണ്ട്’. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തോട് ഇക്കാര്യം പിന്നീട് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ‘ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട’ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയതെന്നും അദ്ദേഹം പറഞ്ഞു. നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ട്രൂഡോ നടത്തിയ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷ‍ളായിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ അസംബന്ധമാണെന്ന് പറഞ്ഞ് ഇന്ത്യ അന്നേ തള്ളിയിരുന്നു.

ALSO READ: ‘തീവ്രവാദം വ്യാപാര സാധ്യതകൾ വർധിപ്പിക്കില്ല’; പാകിസ്ഥാനിൽ നടന്ന എസ് സി ഒ സമ്മിറ്റിൽ പങ്കെടുത്ത് എസ് ജയശങ്കർ

തിങ്കളാഴ്ച, ഇന്ത്യ ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. കാനഡയിൽ നിന്ന് ഹൈക്കമ്മീഷണറെ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.കാനഡയിലെ ക്രിമിനൽ സംഘങ്ങളുമായി ഇന്ത്യൻ ഏജന്‍റുമാരെ ബന്ധിപ്പിക്കാനുള്ള കനേഡിയൻ അധികൃതരുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിജ്ജാർ കേസിൽ ന്യൂഡൽഹിയുമായി തെളിവുകൾ പങ്കിട്ടുവെന്ന കാനഡയുടെ അവകാശവാദം പൊള്ളയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News