ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളഷായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിളിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറിനെയും കനേഡിയന്‍ മണ്ണിലെ ലഹളകളുമായി ബന്ധപ്പെടുത്തിയ സംഭവത്തിലാണ് ട്രൂഡോയുടെ പ്രതികരണം.
ALSO READ: ക്രൂരത തുടര്‍ക്കഥ; ബെയ്‌റൂട്ടിന്റെ ഹൃദയം തകര്‍ത്ത് അഞ്ചോളം ഇസ്രയേലി മിസൈലുകള്‍
വെള്ളിയാഴ്ച മാധ്യമങ്ങളോട് ബ്രാംപ്റ്റണില്‍ സംസാരിക്കുകയായിരുന്നു ട്രൂഡോ. നിര്‍ഭാഗ്യവശാല്‍ ക്രിമിനലുകള്‍ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണ്. തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ലഭിക്കുകയാണെന്നും ട്രൂഡോ പറഞ്ഞു.
വിദേശ ഇടപെടലുകളെ കുറിച്ച് ദേശീയ തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായി മനസിലായെന്നും ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യന്‍ നേതാക്കളായ മോദിക്കും ജയ്ശങ്കറിനും പങ്കുണ്ടെന്ന തരത്തില്‍ കനേഡിയന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം ട്രൂഡോ നിഷേധിച്ചിരുന്നു.
ALSO READ: ജിഫ്രി മുത്തുകോയ തങ്ങളെ അപമാനിച്ച സംഭവം; പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്
മോദി, ജയ്ശങ്കര്‍, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാരിന് കാനഡയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നത് വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ട്രൂഡോയുടെ ഇന്റലിജന്‍സ് ഉപദേഷ്ടാവ് നതാലി ഡ്രൂയിന്‍ വ്യക്തമാക്കിയിരുന്നു. കനേഡിയന്‍ ദിനപത്രമായ ഗ്ലോബ് ആന്‍ഡ് മെയിലിലാണ് ഇന്ത്യന്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here