തൃശൂര്‍ കുന്നംകുളത്ത് ജ്വല്ലറിയിൽ കവർച്ച; ഇതര സംസ്ഥാനക്കാർ മോഷ്ടിക്കുന്നത് സിസിടിവിയിൽ

jwellery-theft-kechery-kunnamkulam

തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതര സംസ്ഥാനക്കാര്‍ സ്വര്‍ണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കേച്ചേരി- വടക്കാഞ്ചേരി റോഡിലെ പോള്‍ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

തിങ്കളാഴ്ച വൈകിട്ട് രണ്ടരയോടെ രണ്ട് ഇതര സംസ്ഥാനക്കാര്‍ കുട്ടികളുടെ മോതിരം ആവശ്യപ്പെട്ട് ജ്വല്ലറിയിലേക്ക് വന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍ മോതിരങ്ങള്‍ കാണിച്ചു കൊടുക്കുന്നതിനിടെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് ഇടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read Also: രാത്രികളിൽ ജാഗ്രത വേണം, തമിഴ്നാട്ടിലെ കുറുവാ മോഷണ സംഘം ആലപ്പുഴയിൽ വീണ്ടുമെത്തിയതായി സ്ഥിരീകരണം; രണ്ടിടത്ത് മോഷണശ്രമം

രാത്രി കടയടക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുന്നതിനിടയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇതര സംസ്ഥാനക്കാര്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News