സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണോ മുംബൈയിലേക്ക് മാറിയത്; മറുപടി നൽകി ജ്യോതിക

വീട്ടിലെ വഴക്കു കാരണമാണോ മുംബൈയിലേക്ക് താമസം മാറിയതെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകി നടി ജ്യോതിക. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും അവരുടെ ആരോഗ്യ കാര്യങ്ങൾ നോക്കുന്നതിനായുള്ള താത്ക്കാലിക മാറ്റം മാത്രമാണിതെന്നും തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു.

ALSO READ:‘ഇസ്ലാമും യൂറോപ്പും തമ്മില്‍ ചില പൊരുത്തക്കേടുണ്ട്”: ജോര്‍ജ്ജിയ മെലണി; വീഡിയോ കാണാം

സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണ് ജ്യോതികയും മക്കളും മുംബൈയിലേക്ക് മാറിയതെന്ന് ചില ഗോസിപ്പുകൾ വന്നിരുന്നു.‘‘കോവിഡ് സമയത്ത് എന്റെ അച്ഛനും അമ്മയ്ക്കും രണ്ട് മൂന്ന് തവണ കൊവിഡ് വന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല, കാരണം അന്ന് വിമാനമൊക്കെ റദ്ദ് ചെയ്തിരുന്നു അപ്പോഴാണ് ഞാൻ ഇരുന്നു ആലോചിച്ചത്. വിവാഹം കാരണം മാത്രമല്ല, ഞാൻ ചെന്നൈയിൽ എത്തിയിട്ട് 25-27 വർഷമായി. എന്റെ അച്ഛനമ്മമാരിൽ നിന്നും അകലെയാണ്. ഇനി അവരെ മിസ് ചെയ്യരുത് എന്ന് തോന്നി. അവരെ നഷ്ടപ്പെടുമോ, അവർക്കൊപ്പം ചെലവഴിക്കാൻ പറ്റിയ സമയം മിസ് ആവുമോ എന്നൊക്കെ പേടി തോന്നി.

വിവാഹത്തിന് ശേഷം നമ്മൾ ഒരിക്കലും പെൺകുട്ടിയുടെ അച്ഛനമ്മമാരെക്കുറിച്ച് ആലോചിക്കാറില്ല. വീടിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിപ്പോകാൻ അവൾക്ക് സാധിക്കുന്നില്ല. അവളുടെ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന ഒരു സമയം അവൾ മിസ് ചെയ്തു പോകുന്നുണ്ട്. ആ ഒരു പേടി കൊവിഡ് സമയത്ത് എനിക്ക് വളരെ കൂടുതലായി തോന്നി. പോയി അവർക്കൊപ്പം നിൽക്കണം എന്ന് തോന്നി. അങ്ങനെ കുറച്ച് സമയത്തേക്ക് അവിടെ പോയി നിൽക്കാനുള്ള തീരുമാനം എടുത്തു എന്നാണ് ജ്യോതിക പറഞ്ഞത്.

ALSO READ:മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് നേട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News