‘സൂര്യക്കൊപ്പം അഭിനയിക്കുന്നത് ആണോ ബുദ്ധിമുട്ട് അതോ കാർത്തിയുടെ കൂടെയോ ? പിറന്നാൾ ദിനത്തിൽ വീണ്ടും വൈറലായി ജ്യോതികയുടെ ഉത്തരം

jyotika

താര ദമ്പതികളിൽ ഏറെ ആരാധകരുള്ള ജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും ഒന്നിച്ചഭിനയിച്ച സിനിമകൾ കാണാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.രജനികാന്ത്, കമൽഹാസൻ, അജിത്ത്, ചിരഞ്ജീവി തുടങ്ങിയ അഭിനേതാക്കളോടൊപ്പം ജ്യോതിക പ്രവർത്തിച്ചിട്ടുണ്ട്

സൂര്യയുമായി ഒന്നിച്ചുള്ള സിനിമകൾ ഇനി എന്നും വരും എന്ന ചോദ്യങ്ങൾ നടക്കുന്നതിനിടെയാണ് സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം ജ്യോതിക വെളിപ്പെടുത്തിയ വീഡിയോ വീണ്ടും വൈറലാകുന്നത്. ജ്യോതികയുടെ പിറന്നാൾ ദിനത്തിൽ ആണ് ഈ വീഡിയോ വീണ്ടും വൈറലാകുന്നത്.

സൂര്യ, കാർത്തി ഇവരിൽ ആർക്കൊപ്പം അഭിനയിക്കുന്നതാണ് ബുദ്ധിമുട്ടെന്ന ചോദ്യത്തിനായിരുന്നു ‘സൂര്യയ്ക്കൊപ്പം തന്നെയാണ് അഭിനയിക്കുന്നത് ബുദ്ധിമുട്ട് എന്ന ചോദ്യം ഉയർന്നത്. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സെറ്റിൽ വച്ച് ധാരാളം വഴക്കുണ്ടാവും, നമ്മുടെ വീട്ടിൽ വഴക്കുണ്ടാകുന്നതു പോലെയായിരിക്കും.’ എന്നാണ് ജ്യോതിക അന്ന് പറഞ്ഞത്. എന്നാൽ കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണെന്നും ജ്യോതിക പറഞ്ഞിരുന്നു.

ALSO READ: ആരാധകർക്ക് സന്തോഷം; റീ റിലീസിനു തയ്യാറെടുത്ത് പ്രഭാസ് ചിത്രങ്ങൾ

2019 ൽ പുറത്തിറങ്ങിയ തമ്പി എന്ന ചിത്രത്തിൽ കാർത്തിക്കൊപ്പവും ജ്യോതിക അഭിനയിച്ചിരുന്നു.കങ്കുവയാണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News