‘ജീവിതത്തിലെ ജോഡികൾ ഇനി സിനിമയിലും’, അഞ്ജലി മേനോന്റെ തിരക്കഥയിൽ സൂര്യയുമായി ഒന്നിക്കുന്നു? മറുപടി നൽകി ജ്യോതിക

വളരെ കാലങ്ങൾക്ക് ശേഷം സൂര്യയും ജ്യോതികയും ഒരു സിനിമയിൽ ഒന്നിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടി ജ്യോതിക. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂര്യക്കൊപ്പമുള്ള സിനിമ എന്ന വാർത്തയിൽ ജ്യോതിക പ്രതികരിച്ചത്.

ജ്യോതിക പറയുന്നു

ALSO READ: ‘രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നു’: ആനി രാജ

ഇല്ല. ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നില്ല. അത് വെറും ഒരു റൂമര്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ശരിയായ തിരക്കഥ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി ആരെങ്കിലും വളരെ സ്‌പെഷ്യലായ ഏതെങ്കിലും സിനിമയുമായി വരുമെന്ന് ഞങ്ങള്‍ ശരിക്കും പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിനു വേണ്ടി മാത്രമായി ഞങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ തിരക്കഥ ആവശ്യമാണ്.

സൂര്യയുടെ പുതിയ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

ALSO READ: ‘രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നു’: ആനി രാജ

കങ്കുവ എന്ന സിനിമക്ക് വേണ്ടി സൂര്യ ഒന്നര വര്‍ഷത്തോളം മാറ്റിവെച്ചിട്ടുണ്ട്. ആ സിനിമക്ക് വേണ്ടി വളര്‍ത്തിയ മുടിയുമായാണ് സൂര്യ ഞങ്ങളുടെ കൂടെ യാത്ര ചെയ്തത്. ഈ സിനിമയുടെ വര്‍ക്ക് കഴിഞ്ഞപ്പോള്‍ ആ മുടിയൊക്കെ കളഞ്ഞതില്‍ ചെറിയ സന്തോഷമുണ്ട്. കങ്കുവയുടെ കുറച്ചു വിഷ്വലുകള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സിനിമാലോകം ഇന്നുവരെ കാണാത്ത ബ്രഹ്‌മാണ്ഡമായ പലതും ഇതിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News