‘ശരിയായ സമയത്താണ് താൻ അമ്മയായത്, ഫസ്റ്റ് പ്രയോരിറ്റി അവനാണ്’: നടി ജ്യോതിർമയി

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ‘ബോഗെയ്ൻവില്ല’യിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ജ്യോതിർമയി. ചിത്രത്തിലെ നടിയുടെ റോൾ ഏറെ ചർച്ചയായിരുന്നു. മികച്ച അഭിനയമാണ് താരം തിരിച്ചുവരവിലൂടെ കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ മകനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.മാതൃത്വം തനിക്ക് മനോഹരമായ അനുഭവമാണെന്നാണ് നടി പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശരിയായ സമയത്താണ് താൻ അമ്മയായത് എന്നും മകൻ മൂന്നര വയസുണ്ടെന്നും നടി പറഞ്ഞു. മാനസികമായി തയ്യാറെടുത്തിരുന്നു. നമുക്ക് മാതൃത്വത്തോട് താൽപര്യം തോന്നി അമ്മയാകുമ്പോൾ അത് മനോഹരമായ ഫീലിംഗ് ആണ്. ഫസ്റ്റ് പ്രയോരിറ്റി മകനാണ് എന്നും താരം പറഞ്ഞു. ഇതിൽ കൂടുതൽ എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും ജ്യോതിർമയി പറഞ്ഞു. ‌

ALSO READ: പുതിയ റോളിലേക്ക് കടക്കാൻ ജയം രവി; നടനായി ഈ താരം

2013 ൽ ഹൗസ്ഫുൾ, എമിലി, സ്ഥലം, ഉറവ തുടങ്ങിയ ചിത്രങ്ങളാണ് ജ്യോതിർമയിയുടെതായി ഏറ്റവും ഒടുവിൽ വന്ന സിനിമകൾ. ‘എന്റെ വീട് അപ്പൂന്റേം’, ഇഷ്‌ടം’, ‘മീശ മാധവൻ’ തുടങ്ങിയ ചിത്രങ്ങളിലെ ജ്യോതിർമയിയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു. ‘സാഗർ ഏലിയാസ് ജാക്കി’യിൽ ഗ്ലാമറസ് വേഷത്തിൽ ജ്യോതിർമയിയുടെ ഡാൻസ് ഏറെ ശ്രദ്ധനേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk