ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയ്ക്ക് ഒരു കുഞ്ഞാഗ്രഹം; മനസ്സിലൊളിപ്പിച്ച സ്വപ്നം തുറന്ന് പറഞ്ഞ് ജ്യോതി

jyothi

ജ്യോതി കിസാൻജി ആംഗെ…ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയാണവർ. മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ താമസം. മുപ്പത്തി ഒന്നാം വയസ്സിലും രണ്ടടിയാണ് ഉയരം. അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷത്തിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ കൂടിയായ ജ്യോതി. ഇപ്പോഴിതാ ഏറെ നാളായി മനസ്സിലൊളിപ്പിച്ച സ്വപ്നം തുറന്ന് പറഞ്ഞിരിക്കുകാണ് ജ്യോതി.

സിനിമാ നടിയാകണമെന്ന മോഹമാണ് ജ്യോതി ഇത്ര നാൾ ഒളിപ്പിച്ചുവെച്ചത്. ഇപ്പോൾ നേരിടുന്ന പരിമിധികളൊന്നും ജ്യോതിയുടെ സാധാരണ ജീവിതത്തെ ബാധിച്ചിട്ടില്ല.31ലും കൗമാരം മനസ്സിൽ സൂക്ഷിക്കുന്ന ജ്യോതിക്ക് കൗമാരപ്രായക്കാരായ ഒട്ടുമിക്ക പെൺകുട്ടികളെയും പോലെ ഫാഷനും മേക്കപ്പും ഏറെ ഇഷ്ടമാണ്. തൻ്റെ പോരായ്മകളെ മനസ്സ് കൊണ്ട് തോൽപ്പിച്ച ജ്യോതിക്ക് എപ്പോഴും ഒരുങ്ങി നടക്കാനാണ് താല്പര്യം.

ALSO READ; റോസാ ലക്‌സംബര്‍ഗ്: മഹാവിപ്ലവകാരിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 106 വര്‍ഷങ്ങള്‍

‘ബിഗ് ബോസ് 6’ ലെ മത്സരാർത്ഥിയായതോടെ ജ്യോതി ഉയരങ്ങൾ താണ്ടാൻ തുടങ്ങി.
അമേരിക്കൻ ഹൊറർ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ജ്യോതിയുടെ മെഴുക് പ്രതിമ ലോണവാല വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ചിട്ടുണ്ട്.ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ജ്യോതിയുടെ പേരിലാണ്.അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുമായി ഇവർ കൂടിക്കാഴ്ച നടത്തിയത്.തുര്‍ക്കിയില്‍ നിന്നുള്ള 25-കാരിയായ റുമെയ്‌സ ഗെല്‍ഗി. ഏഴ് അടിയും 8 ഇഞ്ചാണ് റുമെയ്‌സയുടെ ഉയരം. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളാണ് ഈ അപൂർവ സംഗമത്തിന് വേദിയൊരുക്കിയത്.

1993 ഡിസംബർ 16 ന് ഇന്ത്യയിലെ നാഗ്പൂരിൽ ജനിച്ച ജ്യോതി 5 വയസ്സ് വരെ ശരാശരി വലിപ്പമുള്ള കുട്ടിയായിരുന്നു. എന്നാൽ പിന്നീട് വളർച്ചയുണ്ടായില്ല. പ്രൈമോർഡിയൽ ഡ്വാർഫിസം’ എന്ന ജനിതക അവസ്ഥയാണ് കാരണമായി ഡോക്ടമാർ പറയുന്നത്നാല് വയസ്സ് മുതൽ ജ്യോതി തൻ്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികൾക്കൊപ്പമാണ് സ്കൂളിൽ പോയത്, എന്നിരുന്നാലും ചെറിയ മേശയും കസേരയും ഉപയോഗിക്കേണ്ടി വന്നു.

ഇന്ന് 12 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യൂട്യൂബർ കൂടിയാണ് ജ്യോതി.ഒരു സിനിമാനടിയാകണമെന്ന മോഹമാണ് ജ്യോതി മനസ്സിലൊളിപ്പിച്ച സ്വപ്നം. ഉയരങ്ങളെ മന:ശക്തികൊണ്ട് കീഴടക്കിയ ജ്യോതിക്ക് ആ സ്വപ്ന സാക്ഷാൽക്കാരവും വിദൂരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News