കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ സെക്രട്ടറി ജ്യോതിഷ് ആര്‍ കെ യുടെ വായനയുടെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
നിറഞ്ഞ സന്തോഷവും അതിലേറെ സ്‌നേഹവും നിറഞ്ഞ ദിവസങ്ങളിലൊന്ന്.
പ്രിയപ്പെട്ട അനുജന്‍ രതീഷ് ഇളമാട് ഇന്ന് അവന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങാണ് എന്നും അതിനോടൊപ്പം വീട്ടില്‍ അവന്റെ സ്വകാര്യ ഗ്രന്ഥശാലയുടെ ഉത്ഘാടനമാണെന്നും, ചെറിയൊരു സാംസ്‌കാരിക സദസ് ഉണ്ടാകും എന്നും പറഞ്ഞിരുന്നു. ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും അത്പ്രകാരം കൃത്യമായി അവിടെയെത്തുകയും ചെയ്തു. അവിടെയെത്തും വരെയുള്ള ചിന്ത നല്ല വായനാശീലമുള്ള അയ്യായിരത്തിലേറെ പുസ്തകങ്ങള്‍ സ്വന്തമായുള്ള ഒരാള്‍ സ്വന്തമായി വീട് പണിഞ്ഞപ്പോള്‍ അതിനു വേണ്ടി വലിയൊരു സ്ഥലം മാറ്റി വച്ചതാവാം എന്നതായിരുന്നു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും വേറിട്ടതായിരുന്നു. രണ്ടു കിടപ്പു മുറികള്‍ മാത്രമുള്ളൊരു വീട്ടില്‍ അതിലൊരു കിടപ്പുമുറി പൂര്‍ണ്ണമായും ഒരു ഗ്രന്ഥശാലയായി മാറിയിരിക്കുന്നു. ആയിരകണക്കിന് പുസ്തകങ്ങള്‍ ചില്ലിട്ട അലമാരകളില്‍ വൃത്തിയായി ക്രമമനുസരിച്ചു അടുക്കി വച്ചിരിക്കുന്നു. വായനക്കാരന്റെ പ്രണയസ്പര്‍ശമില്ലാത്ത ജീവനില്ലാത്ത പുസ്തകങ്ങളല്ല, ഒരു വായനക്കാരന്റെ നിത്യജീവിതത്തിന്റെ അടയാളപ്പെടുത്തലുകളായി മാറിയ പുസ്തകങ്ങള്‍.
Also Read: കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള സമരത്തെ അംഗീകരിക്കില്ല: ജി.ആര്‍ അനില്‍
ഈ സന്തോഷം പങ്കിടുവാനും ഗൃഹപ്രവേശനത്തിനൊപ്പം, ഗ്രന്ഥശാല പ്രവേശനത്തിനും, സാംസ്‌കാരിക സദസിനും ഉത്ഘാടകരായും,സാന്നിധ്യമായും ബഹുമാനപ്പെട്ട മുന്‍ ഡി ജി പി ഹേമചന്ദ്രന്‍ സാര്‍, ബഹുമാന്യയായ തിരു:റേഞ്ച് ഡി.ഐ ജി നിശാന്തിനി മാഡം, പോലീസ് സംഘടനാ നേതാക്കള്‍, രതീഷിനെ അടുത്ത് അറിയാവുന്ന സുഹൃത്തുക്കള്‍ എല്ലാവരും എത്തിയിരുന്നു. നല്ല വാക്കുകള്‍ കൊണ്ട് ഹൃദയം കവര്‍ന്ന ഹേമചന്ദ്രന്‍ സാര്‍, മികച്ച പ്രഭാഷണത്തിലൂടെ മനസ്സ് നിറച്ച നിശാന്തിനി മാഡം, മികച്ച പ്രഭാഷണങ്ങള്‍ നടത്തിയ പോലീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സഞ്ജു, പ്രിയപ്പെട്ട ആര്‍ .പി അരവിന്ദ്, ഗ്രന്ഥശാല സംഘത്തിന്റെ കൊട്ടാരക്കരയിലെ അമരക്കാരില്‍ ഒരാളായ വേണുഗോപാല്‍, ഇളമാട് സ്വദേശിയും രതീഷിന്റെ സുഹൃത്തുമായ വിനോദ്, സ്‌നേഹവാക്കുകള്‍ നിറഞ്ഞ രതീഷിന്റെ മറുപടി പ്രസംഗം. ഈ സദസില്‍ അധ്യക്ഷനായി ഇരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരപൂര്‍വ്വ ഭാഗ്യമായി കരുതുന്നു.
Also Read: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്
എന്റെ അര നൂറ്റാണ്ടിലെ ജീവിതകാലയളവില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു കാഴ്ചയ്ക്ക് അവസരമുണ്ടായത്. ഗ്രന്ഥശാല ഉത്ഘാടനവും,സാംസ്‌കാരികസദസുമായി ഈ മനോഹര ദിവസം സമ്മാനിച്ച പ്രിയപ്പെട്ടവനും കുടുംബത്തിനും ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍ നേരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here