ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടി; നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും: കെ അനന്തഗോപന്‍

ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയുടെ നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. വിഷയത്തില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടും. ചടങ്ങില്‍ മുന്‍ രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കാത്തത് അനാരോഗ്യം കാരണമെന്നും അനന്തഗോപന്‍ പറഞ്ഞു.

ALSO READ: ‘ഗ്രന്ഥശാലകൾ വഴി വർഗീയത കടത്തിവിടുന്ന സംഘപരിവാർ നീക്കം ചെറുക്കണം’; മുഖ്യമന്ത്രി

ക്ഷേത്രപ്രവേശന വാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടീസ് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. രാജകുടുംബത്തെ വാഴ്ത്തിപാടുന്നതും ക്ഷേത്രപ്രവേശനത്തിനായുള്ള സമരങ്ങളെ ഇകഴ്ത്തി കാട്ടുന്നതുമാണ് നോട്ടീസിലെ ഉള്ളടക്കം എന്നായിരുന്നു വിമര്‍ശനം. നോട്ടീസ് വിവാദമായപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയത്തില്‍ വിശദീകരണം തേടുമെന്നും, ആവശ്യമെങ്കില്‍ അച്ചടക്കനടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.

ചടങ്ങില്‍ ഭദ്രദീപം തെളിയിക്കാന്‍ നിശ്ചയിച്ചിരുന്നത് ഗൗരി ലക്ഷ്മി ബായി ഗൗരി പാര്‍വതി ബായി എന്നിവരെയാണ്. എന്നാല്‍ ഇരുവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തില്ല. അനാരോഗ്യം കാരണമാണ് പങ്കെടുക്കാത്തത് എന്ന് കെ അനന്തഗോപന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News