പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വിഷയം ഗൗരവമേറിയത്, കെ അനന്തഗോപന്‍

പൊന്നമ്പലമേട്ടില്‍ ഇത്തരത്തില്‍ അനധികൃത പൂജ നടന്നിട്ടുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. അനുമതിയോടെയാണോ അനധികൃതമായിട്ടാണോ ഇയാൾ വനത്തിനകത്ത് കയറിയതെന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകുവെന്നും അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നമ്പലമേട്ടിൽ തന്നെയാണോ പൂജ നടത്തിയത് എന്നത് അന്വേഷിക്കണം,വനം വകുപ്പിന് മാത്രം പ്രവേശനമുള്ള സ്ഥലമാണിത്, പൊന്നമ്പലമേട് പരിശുദ്ധമായ സ്ഥലമാണ് അവിടെയാണ് പൂജ നടന്നതെങ്കിൽ ശക്തമായ നടപടി വേണം കെ അനന്തഗോപന്‍ വ്യക്തമാക്കി. ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ വീഡിയോയിൽ ഉള്ളത് പൊന്നമ്പലമേട് അല്ലെന്ന് പൂജാനടത്തിയ നാരായണൻ വനം വകുപ്പിന് മൊഴി നൽകിയിട്ടുണ്ട് ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. സംഭവത്തില്‍ വനംവകുപ്പ് കര്‍ശനമായ നടപടി സ്വീകരിക്കണം. ബോധപൂര്‍വ്വമാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നല്‍കുമെന്നും അനന്തഗോപന്‍ അറിയിച്ചു.

അതേസമയം, പൊന്നമ്പലമേട് പരിസരത്ത് അനധികൃതമായി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട് സ്വദേശിയായ നാരായണന്‍ എന്നയാള്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്. മകരവിളക്ക് തെളിക്കുന്ന തറയില്‍ വച്ചാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലവിൽ ഇയാൾക്കെതിരെ പച്ചക്കാനത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News