‘2012 മുതലുള്ള ദുരന്തങ്ങളിൽ കേന്ദ്രം നൽകിയ തുക കാണൂ’ ; വ്യാജപ്രചാരണത്തിന് മറുപടി നൽകി കെ അനികുമാർ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഒപ്പം അതേ പാത തന്നെ പിന്തുടരുകയാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ വ്യാജവാർത്ത പടച്ചു വിടുന്ന മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. വ്യാജ വാർത്ത പ്രചരിപ്പിച്ച പല പ്രമുഖ മാധ്യമങ്ങളും ഇതിനോടകം മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. ഇപ്പോഴിതാ വ്യാജപ്രചരണം നടത്തിയ പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയിൽ മറുപടി കൊടുത്തിരിക്കുകയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ.

ALSO READ : മെമ്മോറാണ്ടത്തിലെ വ്യാജവാര്‍ത്ത: മാധ്യമങ്ങളുടെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍: സിപിഐഎം

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അനിൽകുമാർ വ്യാജപ്രചനത്തിന് വ്യക്തമായ മറുപടി അനികുമാർ നൽകിയത്. 2012 മുതൽ വിവിധ ദുരന്തങ്ങളിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ട തുകയുടെയും, കേന്ദ്രം നൽകിയ തുകയുടെയും ചിത്രം ആണ് അനിൽ കുമാർ പങ്കുവെച്ചിരിക്കുന്നത്.

‘പിണറായിക്കെതിരെ നുണ പറഞ്ഞവരോടാണ് : സ്വന്തം ശവക്കുഴി തോണ്ടി ദുർഗന്ധം വമിപ്പിക്കരുത്..തല്ക്കാലം കണക്ക് നോക്കൂ: എസ്റ്റിമേറ്റ് , Actuls, ചിലവഴിച്ച യഥാർത്ഥ കണക്ക്: മുന്നും മൂന്നാണെന്ന് മനസ്സിലാക്കുക’ എന്ന തലക്കെട്ടോടു കൂടി ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിലും ഇതുപോലെ കേരളം ആവശ്യപ്പെട്ട തുകയാണ് ചെലവാക്കിയ തുക എന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും അനിൽകുമാർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News