‘സിഎജി റിപ്പോർട്ടിൽ ഒരു വരി സർക്കാരിനെതിരെയുണ്ടായിരുന്നെങ്കിൽ അത് വാർത്തയാക്കിയേനെ’; മലയാള മാധ്യമങ്ങൾക്കെതിരെ കെ അനിൽ കുമാർ

k anil kumar

സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ച് സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം. കെ അനിൽ കുമാർ “തളരുന്ന ,തകരുന്ന” കേരളത്തെപ്പറ്റി കെട്ടുകഥ ചമച്ച് ശീലി വർക്ക് ഇത്തവണ സിഎജി റിപ്പോർട്ട് നിയമസഭയിൽ വന്നിട്ടും ഉശിരില്ലെന്ന് അദ്ദേഹം പരിഹസിച്ചു.സിഎജി റിപ്പോർട്ടിൽ ഒരു വരി കേരള സർക്കാരിനെതിരെയുണ്ടായിരുന്നെങ്കിൽ അത് മാധ്യമങ്ങൾ വാർത്തയാക്കിയേനെ എന്ന് വിമർശിച്ച അദ്ദേഹം എന്താണ് ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കാത്തതെന്നും ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കെ അനിൽ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്; പൂർണ്ണ രൂപം

പാവം സി ആൻഡ് എ.ജി.
എന്തൊരു പവ്വറായിരുന്നു ..
സി എ ജി റിപ്പോർട്ട് വരുംമുമ്പെ
ചോർത്തുന്നു:
വാർത്തയാക്കുന്നു ..
പ്രതിപക്ഷം ആഞ്ഞടിക്കുന്നു ..
പിണറായി തളരുന്നു.
“തളരുന്ന ,തകരുന്ന” കേരളത്തെപ്പറ്റി
കെട്ടുകഥ ചമച്ച് ശീലി വർക്ക് ഇത്തവണ
സിഎജി റിപ്പോർട്ട് നിയമസഭയിൽ വന്നിട്ടും ഉശിരില്ല”
എന്താണു് മാധ്യമങ്ങൾ ആ റിപ്പോർട്ട് മുക്കിയത്‌.
അതിൽ ഒരു വരി കേരള സർക്കാരിനെതിരെ യുണ്ടായിരുന്നെങ്കിൽ അതായിരുന്നു വാർത്ത..
പക്ഷെ അതിനും സ്കോപ്പില്ല
റിപ്പോർട്ട് നോക്കൂ..
കേരളത്തിൻ്റെ തനതു വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടി ..
കേരളത്തിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം രാജ്യത്ത് ഏറ്റവും കുറച്ച് കിട്ടുന്നത് കേരളത്തിനു്..
കടബാധ്യത കേരളം കുറച്ചു.
രാജ്യത്തിൻ്റെ ദേശീയ കടത്തിൻ്റെ ശതമാനത്തിൻ്റെ പകുതി മാത്രമേ കേരളത്തിനു് കടമുള്ളു.
ഹാ.. കഷ്ടം ..
കേരളം ശ്രീലങ്കയുമെന്ന് പറഞ്ഞവർ എവിടെ
അവസാനം ശ്രീലങ്ക ചെങ്കൊടിയേന്തി:
പിണറായി സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തി.
എന്തെങ്കിലും പരാമർശം നടത്തി അഴിമതിയുടെ പുകമറക്കുണ്ടാക്കാൻ പറ്റുമോ?
ഹാ കഷ്ടം ..
ഒരു സാധ്യതയുമില്ല.
പ്രതിപക്ഷ നേതാവേ….
എന്താണു് സിഎജി റിcപ്പാർട്ടിൻ്റെ കാര്യത്തിൽ മിണ്ടാത്തത്
മാധ്യമങ്ങളും മാളത്തിൽഒളിച്ചു ..
എന്തൊരു നിശബ്ദത ..
അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം
കേരള സംസ്ഥാന കമ്മറ്റിയംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News