‘മര്യാദകെട്ടവരുടെ വാക്കുകള്‍ കാര്‍ഡാക്കുന്ന മാധ്യമങ്ങള്‍ ഈ പണി നിര്‍ത്തണം’; വിമര്‍ശനവുമായി അഡ്വ. കെ അനില്‍കുമാര്‍

anil kumar

മര്യാദകെട്ടവരുടെ വാക്കുകള്‍ കാര്‍ഡാക്കുന്ന മാധ്യമങ്ങള്‍ ഈ പണി നിര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്‍ പറഞ്ഞ സ്റ്റേറ്റ്‌മെന്റോട് കൂടി ‘പിണറായി പണം വാങ്ങി ‘ എന്നു കാര്‍ഡിറക്കിയ 24 ചാനല്‍ ചെയ്യുന്നത് തനി മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.

Also Read : പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

അഡ്വ. കെ അനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മര്യാദകെട്ടവരുടെ വാക്കുകള്‍
കാര്‍ഡാക്കുന്ന മാധ്യമങ്ങള്‍
ഈ പണി നിര്‍ത്തണം:
24 ചാനല്‍ തിരുത്തണം.
എസ് എഫ് ഐ ഒ എന്തു കണ്ടെത്തി :
ഒരു ചുക്കും ഇല്ല ..
വീണാ തൈക്കണ്ടിയിലിനോട് ചോദിക്കാതെ അവര്‍ സേവനം നല്‍കിയില്ല എന്ന നുണ എഴുതിയ ഒരു രേഖ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡ് ഉണ്ടാക്കി വച്ചു..
അത് അപ്പീലില്ലാത്തതും
തുടര്‍ നടപടിയില്ലാത്തതുമായ കലാസാണു’ അതുപയോഗിച്ച് മറ്റ് യാതൊരു നിയമനടപടികള്‍ക്കും പാടില്ല എന്നു ഇന്‍കം ടാക്‌സ്‌നിയമം 245 iവകുപ്പ് പറയുന്നു.
അതിനാല്‍ ഇന്ററീം സെറ്റില്‍മെന്റ് രേഖ
വീണ്ടും തുറക്കാനാകില്ല. അതില്‍ യു ഡി എഫ് നേതാക്കള്‍ സേവനം നല്‍കി കോടികള്‍ രൊക്കം പണമായി കടത്തിക്കൊണ്ടുപോയി എന്നു് എഴുതി:
അത് അന്വേഷിക്കുമെന്നല്ലേ എസ് എഫ് ഐ ഒ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞത്.
പക്ഷെ എസ് എഫ് ഐ ഒ അത് അന്വേഷിച്ചില്ല.
എന്തുകൊണ്ട്?
അധികാരമില്ല:
കള്ളപ്പണം പിടിക്കുന്ന ഇഡിക്ക്
അക്കൗണ്ടിലൂടെ കള്ളപ്പണം കടത്തിയവരെ ചോദ്യം ചെയ്യാം..
രമേശ് ചെന്നിത്തല
പി കെ കുഞ്ഞാലിക്കുട്ടി
ഇബ്രാഹിം കുഞ്ഞ്
ഇവരൊക്കെ ജീവനോടെയില്ലേ
അവര്‍ കോടികള്‍ വാങ്ങിയത് മറച്ചു വച്ച്
എല്‍ ഡി എഫിനെതിരെ നുണ നിര്‍മ്മിക്കരുത്.
അയാള്‍ പറഞ്ഞു ..
നികുതിയടച്ചില്ല എന്നു.
നികുതിയടച്ചതിനു് തെളിവ് ഹാജരാക്കി.
അപ്പോള്‍ സേവനം ഇല്ലാ എന്നു.
അത് നിഷേധിച്ച് സേവനം കിട്ടി എന്നു
കമ്പനി ഉടമ സത്യവാങ്ങ്മൂലം നല്‍കി.
അങ്ങനെകുഴല്‍ നാടന്‍ കോടതിയില്‍ പോയി തോറ്റയാളാണു, രണ്ടു വട്ടം..
അത്തരത്തിലൊരു വന്‍ എന്തോ പുലമ്പിയാല്‍
‘പിണറായി പണം വാങ്ങി ‘ എന്നു കാര്‍ഡിറക്കിയ 24 ചാനല്‍ ചെയ്യുന്നത് തനി മര്യാദകേടാണു.
രണ്ടു കോടതി കളിലെ വിധിയില്‍
മുഖ്യമന്ത്രിക്കെതിരായി കുഴല്‍ നാടന്‍
പറഞ്ഞ കാര്യങ്ങള്‍ തള്ളിയെന്നു
രേഖപ്പെടുത്തിയിട്ടുണ്ട്..
അതിനാല്‍ 24 ചാനല്‍ അച്ചടിച്ചിറക്കിയ കാര്‍ഡ് ക്രിമിനല്‍ കുറ്റമാണു
തിരുത്തണം.

Also Read : എതിർപ്പ് തുടരുന്നു; മന്നം ജയന്തി ആഘോഷത്തിൽ വി.ഡി സതീശനെ ഒഴിവാക്കി രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻഎസ്എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk