‘ക്ഷേത്രനടയിലെ ക്രൗര്യം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്രൂരമുഖം നോക്കൂ, ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടം’: കെ അനില്‍കുമാര്‍

K Anilkumar

പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തില്‍ വന്നിരുന്നു.

ആ ചിത്രത്തിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നോട്ടത്തിന്റെ ക്രൗര്യം തുറന്നുകാട്ടുകയാണ് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗമായ അഡ്വ കെ അനില്‍കുമാര്‍. താന്‍ ഒരു ക്ഷേത്രനടയിലാണെന്ന കാര്യം പോലും മറന്ന ക്രൗര്യം ആ മുഖത്ത് വായിച്ചെടുക്കാമെന്ന് അനില്‍കുമാര്‍ പറയുന്നു.

അയാളുടെ ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടമെന്നും പാലക്കാടിന്റെ മനസ്സ് അയാള്‍ക്കൊപ്പമല്ല എന്ന തിരിച്ചറിവിന്റെ സാക്ഷ്യം നോക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അനില്‍കുമാറിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൂരമുഖം നോക്കൂ

ക്ഷേത്രനടയിലെ ക്രൗര്യം:
കൊലയാളിയായനിഖില്‍ പൈലിയുടെ തോഴന്‍
വ്യാജരേഖാക്രിമിനല്‍ കേസ് പ്രതി
ഫെനി നൈനാന്റെ സന്തത സഹചാരി ..
കല്‍പ്പാത്തിയിലെ ക്ഷേത്രവിശുദ്ധിയെപ്പോലും കളങ്കിതമാക്കിയ
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ
ക്രൂരമുഖം നോക്കൂ:
ഷാഫിയുടെ പൊന്നു മോന്‍.
എത്ര സംസ്‌കാരമില്ലാതെയാണ്
ഒരു വിവാഹത്തിന്റെ മംഗള വേദിയില്‍
അയാള്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ
കൈ കൊടുക്കാന്‍ വിസമ്മതിച്ച് ഊരു വിലക്കിയത്.
അതേയാള്‍ പിടിക്കപ്പെട്ടു.
താന്‍ ഒരു ക്ഷേത്രനടയിലാണെന്ന കാര്യം പോലും മറന്ന ക്രൗര്യം ആ മുഖത്ത് വായിച്ചെടുക്കാം.
അയാളുടെ ചിരി മാഞ്ഞുപോയി.
എന്തുകൊണ്ട് ..
അയാളുടെ ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടം.
പാലക്കാടിന്റെ മനസ്സ് അയാള്‍ക്കൊപ്പമല്ല എന്ന തിരിച്ചറിവിന്റെ സാക്ഷ്യം നോക്കൂ.
കാല്‍പാത്തി യിലെ രഥ വഴികളിലെ വിശുദ്ധിയില്‍ തെളിഞ്ഞ സത്യം അതാണു്.
അയാളുടെ ക്രൗര്യം.
അത് പാലക്കാടിനു വേണ്ട’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News