മാധ്യമപിന്തുണ കിട്ടിയാൽ പുലരും വരെ കക്കാം എന്നാണ് മാത്യു കുഴൽനാടന്റെ നിലപാട്; വിമർശനവുമായി അഡ്വ. കെ അനിൽകുമാർ

മാധ്യമപിന്തുണ കിട്ടിയാൽ പുലരും വരെ കക്കാം എന്ന നിലപാടാണ് മാത്യു കുഴൽനാടനെന്നു സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ. ഇതിന്റെ യാഥാർഥ്യമാണ് കൊടുത്തി വിധിയോടെ പുറത്തുവന്നത്. വിജിലൻസ് കോടതിയിൽ അഴിമതി ആരോപണവുമായി പോകുന്നവർ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് എന്താണ് എന്ന് വ്യക്തമാക്കണം. കോൺഗ്രസും ബിജെപിയും നടത്തുന്ന അഴിമതികൾക്ക് ബദലായി സിപിഐഎമ്മിനെ തളച്ചിടാനുള്ള ശ്രമത്തിനേറ്റ പ്രഹരമാണ് ഈ കോടതി വിധി.

Also Read: മാത്യു കുഴൽനാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി വിജിലൻസ് കോടതി തള്ളി

മുഖ്യമന്ത്രിയുടെ മകൾ അകത്താകും എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇവിടെ നടന്നത്. മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് പലതരം പ്രചാരണങ്ങളും മാത്യു കുഴൽനാടൻ നടത്തി. ഇത്തരം പ്രചാരണങ്ങൾക്ക് മാത്യു കുഴൽനാടൻ മാത്രമല്ല. കേരളത്തിലെ പല മാധ്യമങ്ങളും മുഖ്യമന്ത്രിയോടും മകളോടും മാപ്പ് പറയണമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ഝാര്‍ഖണ്ഡില്‍ മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും ഇ ഡി പിടിച്ചെടുത്തത് 25 കോടി രൂപ; ഞെട്ടിക്കുന്ന വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News