‘തലകുനിക്കാത്ത ഒരു മനുഷ്യനോടൊപ്പം’: കെ അനില്‍കുമാര്‍

മാത്യു കുഴല്‍നാടന്റെ മാസപ്പടി ആരോപണവും പൊട്ടി പാളീസായതോടു കൂടി കോണ്‍ഗ്രസ് തന്നെ കുഴല്‍നാടനെ ചങ്ങലയ്ക്കിടാനുള്ള ആലോചനകള്‍നടത്തുകയാണ്. ഇത്തരത്തില്‍ ഒരവസരത്തില്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ കുറിച്ച് എഴുതുകയാണ് അഡ്.കെ അനില്‍കുമാര്‍

കുറിപ്പ്

തലകുനിക്കാത്ത ഒരു മനുഷ്യനോടൊപ്പം ..
മെയ് 5 ഞായറാഴ്ച കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കുടുംബത്തോടൊപ്പം കാണാന്‍ സാധിച്ചു.തൃക്കരിപ്പൂര്‍ എം എല്‍ എ
എം വി രാജഗോപാലിന്റെ മകളുടെ വിവാഹത്തിനാണു് മുഖ്യമന്ത്രി സകുടുംബം എത്തിയത്
ദേശാഭിമാനി ബാല സംഘത്തിന്റെ സംസ്ഥാന കമ്മറ്റിയില്‍ 1977 ല്‍ ഞാനും രാജഗോപാലും അംഗങ്ങളായി. അന്നു മുതല്‍ തുടരുന്ന ബന്ധമാണു്.
ഞങ്ങള്‍ താമസിച്ചിരുന്ന കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെത്തിയപ്പോള്‍ കാണാന്‍ അവസരം കിട്ടി.
‘ മാസപ്പടി”അരോപണം പൊളിഞ്ഞു പാളീസായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി എന്ന മനുഷ്യനെപ്പറ്റി എഴുതണമെന്നു തൊന്നി.
മുമ്പൊരിക്കല്‍ പിണറായി വിജയന്‍ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ച് വ്യാജമായി സൃഷ്ടിക്കപ്പെട്ട കമലാ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തെപ്പറ്റി കേള്‍ക്കാത്ത വരുണ്ടാവില്ല
പക്ഷെ എതിരാളികള്‍ നിര്‍ത്തുന്നില്ല.
വ്യാജമായി ‘മാസപ്പടി ‘ആരോപണം സൃഷ്ടിച്ചവര്‍ അതിനു മേമ്പൊടിയായി വീണാ വിജയനു കാനഡയില്‍ ഒരു കമ്പനിയുണ്ടെന്ന് പറഞ്ഞിരുന്നു. എവിടെ നിന്നാണു് ഈ നുണകള്‍ വരുന്നത്.
കെ.എസ്ഇബിയുടെ പക്കല്‍ നിന്നും 175 കോടി രൂപാ ചിലവില്‍ നവീകരിക്കപ്പെട്ട മൂന്നു വൈദ്യുതി പദ്ധതികളാണു് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍:
1996 ല്‍ നായനാര്‍ സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചുമതലയറ്റപ്പോള്‍ കേരളം മൂന്നു മണിക്കൂര്‍ പവര്‍ കട്ടായിരുന്നു.ലാവ്‌ലിന്‍ കമ്പനിയുമായി ആന്റണി സര്‍ക്കാര്‍ ഒപ്പിട്ടിരുന്ന ധാരണാപത്രം അനുസരിച്ച് നായനാര്‍ സര്‍ക്കാര്‍ കുറേക്കൂടി വിലപേശി കുറഞ്ഞ നിരക്കില്‍ കരാര്‍ നല്‍കി മൂന്നു വൈദ്യുതി നിലയങ്ങളും നവീകരിച്ചു.
കാല്‍ നൂറ്റാണ്ടായി അത് മൂന്നും നന്നായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കേരളത്തില്‍ പവര്‍ കട്ടില്ല’
പക്ഷെ പിണറായി വിജയന്റെ പേരില്‍ കെട്ടിപ്പൊക്കിയ ലാവ് ലിന്‍ കേസിന്റെ നിഴല്‍ ഇനിയും മാറ്റാന്‍ മാധ്യമങ്ങള്‍ സമ്മതിക്കുന്നില്ല.
വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞു. പക്ഷെ ആ കള്ളക്കേസില്‍ കഴമ്പില്ലാത്തതിനാല്‍ സുപ്രിം കോടതി പെട്ടെന്നു കേള്‍ക്കുന്നതിനു തയ്യാറല്ല.
പുതിയ തെളിവുണ്ടെങ്കില്‍ മാത്രം ഉടന്‍ കേള്‍ക്കാം. അല്ലെങ്കില്‍ മുറക്ക് കേള്‍ക്കുമെന്നു് സുപ്രിം കോടതി പറഞ്ഞതാണു. അതിനും പഴി ഈ മനുഷ്യനു..
ഒത്തു കളിയാണത്രേ..
മുഖ്യമന്ത്രിയുടെ ആഫീസില്‍ നിന്നു് സ്വര്‍ണ കള്ളക്കടത്തിന് ഒരാളും സഹായിച്ചിട്ടില്ല. ശിവശങ്കര്‍ പോലും :
അദ്ദേഹം വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ച ഒരു സ്ത്രീകള്ളക്കടത്തു കേസില്‍ പ്രതിയാണു് എന്ന തൊഴികെ ശിവശങ്കറിനു് കള്ളക്കടത്തിലും ബന്ധമില്ല. കേരള സര്‍ക്കാര്‍ സ്വര്‍ണകടത്തിനും ഒരു സഹായവും നല്‍കിയിട്ടില്ല എന്നതാണു് തെളിഞ്ഞത്..
പക്ഷെ ”’ഖുറാന്‍, ഈന്തപ്പഴം, ബിരിയാണി ചെമ്പ്, ഡോളര്‍ കടത്ത്,
കെട്ടിപ്പൊക്കിയ നുണകള്‍
ഇതിലൊക്കെ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടിട്ടുമില്ല.”
ലൈഫ് മിഷന്‍ വിദേശ പണം സ്വീകരിച്ചിട്ടില്ല. നിര്‍മാണ കരാര്‍ നല്‍കിയത് കോണ്‍സുലേറ്റ് നേരിട്ട് .പക്ഷെ
വേട്ടയാടപ്പെടാന്‍ ഈ മനുഷ്യന്‍ മാത്രം ..
എന്നിട്ടും പറയുന്നത് മോദിയുടെ സൗജന്യത്തെപ്പറ്റി ..
പത്തു വര്‍ഷത്തിനിടയില്‍ മോദിയും കേന്ദ്ര സര്‍ക്കാരും കൊണ്ടുവന്ന ഏത് ജന വിരുദ്ധ നടപടിയെയാണു് ഈ മുഖ്യമന്ത്രി ചോദ്യം ചെയ്യാതിരുന്നത് ..
കേന്ദ്ര സര്‍ക്കാര്‍,
ഗവര്‍ണര്‍,
രാഷ്ട്രപതി
ഏത് സംസ്ഥാന സര്‍ക്കാരാണു് കേരളമല്ലാതെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
നോട്ടു നിരോധനം,
പൗരത്വ ഭേദഗതി നിയമം
കര്‍ഷകദ്രോഹ നിയമങ്ങള്‍
ധനകാര്യ ഫെഡറലിസം
ഹിന്ദി അടിചേല്പിക്കല്‍
കേന്ദ്രത്തിനെതിരായ പോരാട്ടം നയിച്ച മുഖ്യമന്ത്രിയാണിത്.
18000 കോടി രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ട് അഴിമതി നടത്തിയ ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ചിന്തിക്കാനാകാത്ത വിശുദ്ധി ഈ സര്‍ക്കാരിനുണ്ട്.
അവസാനം മാസപ്പടിയോ?
സി എം ആര്‍.എല്‍ കമ്പനിക്ക് സ്വന്തം സ്ഥലത്തു നിന്നും കരിമണല്‍ വാരാന്‍ ആദ്യമായി ലീസ് നല്‍കിയത്
എ.കെ.ആന്റണി സര്‍ക്കാര്‍..
സുപ്രിം കോടതി 20l 6 ഏപ്രില്‍ 8 നു് കരിമണല്‍ കമ്പനിക്കനുകൂലമായി വിധിച്ചു. എന്നാല്‍ നാളിതുവരെ ഒരു തരിമണല്‍ വാരാന്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല’
ആ കമ്പനിക്കു് യു ഡി എഫ് ചെയ്ത ഒരു സഹായവും നല്‍കിയിട്ടില്ല:
അതിനാലാണു് ആ മനുഷ്യന്‍ തല ഉയര്‍ത്തി നില്ക്കുന്നത്.
നികുതി വെട്ടിപ്പിന് കരിമണല്‍ കമ്പനിയെ പിടികൂടി.
കൃത്യമായി നികതിയടച്ച് ബാങ്കുവഴിമാത്രം കരാര്‍ പ്രകാരം പ്രതിഫലം കൈപ്പറ്റിയ ഒരു കമ്പനിക്കെതിരെ അവരോട് ചോദിക്കാതെ വ്യാജമായ ഒരു ആക്ഷേപം എഴുതി വച്ചത് മാധ്യമങ്ങള്‍ മാസപ്പടി കേസാക്കി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി,
കോട്ടയം വിജിലന്‍സ് കോടതി,
കേരള ഹൈക്കോടതി
മൂന്നു കോടതികളും ഒരൊറ്റ ചോദ്യത്തിനാണു് ഉത്തരം തേടിയത്.
വിവാദമായ കരിമണല്‍ കമ്പനിക്ക് ഔ മനുഷ്യന്‍ മുഖ്യമന്ത്രിയായ ശേഷം എന്ത് സഹായമാണു് പ്രത്യകമായി നല്‍കിയത്.
2016ലെ സുപ്രിം കോടതി വിധി ഉണ്ടായിട്ടും 2019 ന് കേന്ദ്ര നിയമം വരുന്നതു വരെ തടസ്സമില്ലാതെ കരിമണല്‍ ഖനനം നടത്താന്‍ സാധിക്കുമായിരുന്നിട്ടും ഒരു തരിമണല്‍ ഈ മനുഷ്യന്‍ മുഖ്യമന്ത്രിയായിരുന്ന ഒരു ദിവസം പോലും സ്വകാര്യ മേഖലയില്‍ ഖനനത്തിനു് അനുവാദം നല്‍കിയില്ല എന്ന സത്യമാണു് കോടതി വിധി തുറന്നു കാട്ടുന്നത്.
‘മാസപ്പടി” എന്ന ചാപ്പ കുത്തി ഇടതുപക്ഷത്തെ അപഹസിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി കോടതി വിധിയിലുണ്ട്.
കരിമണല്‍ ഖനനത്തിനു് ആന്റണി സര്‍ക്കാര്‍ ലീസ് നല്‍കിയതിന്റെ തുടര്‍ച്ചയായി കോടിക്കണക്കിനു രൂപ യു ഡി എഫ് നേതാക്കള്‍ കരിമണല്‍ കമ്പനിയില്‍ നിന്നു കടത്തി:
കുഴല്‍നാടാ …
അത് അന്വേഷിക്കേണ്ടേയെന്നു് കോടതി കൃത്യമായി ചോദിക്കുന്നു ..
ആന്റണിക്കും കുഞ്ഞാലിക്കുട്ടിക്കും എതിരെ ഒരു കേസ് ഇതേകാര്യത്തിനു്
കൊടുത്തു നോക്കുക..
വയസ്സുകാലത്ത് ആന്റണിയെ പ്രതിയാക്കണമോ?
ലിസ് കൊടുത്ത ഭരണ നടപടി യുടെ പ്രതിഫലമാണു് യു ഡി എഫ് കടത്തിയ കോടികള്‍ …
ഒരു കൈ നേക്കുന്നോ?
കുഴല്‍നാടനെ വെല്ലുവിളിക്കുന്നു ..
അഡ്വ.കെ.അനില്‍കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News