ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ചതിന് പുതുപ്പള്ളിയിലെ മൃഗാശുപത്രിയില്‍ നിന്ന് താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന മനോരമയുടെ വ്യാജ വാര്‍ത്തയും യുഡിഎഫിന്‍റെ നാടകവും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചീട്ടുകൊട്ടാരം പൊലെ പൊളിഞ്ഞു വീണത് വാര്‍ത്തയായിരുന്നു. പിന്നാലെ സതിയമ്മയ്ക്കും ഐശ്വര്യ കുടുംബശ്രീക്കുമെതിരെ ലിജിമോള്‍ പൊലീസില്‍ പരാതിയും നല്‍കി.
ALSO READ: പാലക്കാട് കല്ലട ബസ് അപകടത്തിൽപ്പെട്ട സംഭവം; അപകടത്തിന് കാരണം അമിതവേഗത, എസ്.പി ആർ ആനന്ദ്
വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ നാടകത്തിനെയും പ്രതിപക്ഷ നേതാക്കള്‍ പുതുപ്പള്ളിയില്‍ നടത്തിയ ‘ഷോ’ യെയും വിമര്‍ശിച്ച് സിപിഐഎം നേതാവ് അഡ്വ കെ അനില്‍കുമാര്‍. ആള്‍മാറാട്ടം നടത്തി വ്യാജ രേഖ ചമച്ച് ജോലി ചെയ്ത ആള്‍ക്കെതിരെ ബന്ധപ്പെട്ട ആളുകള്‍ നടപടി എടുക്കുമ്പോള്‍ അതില്‍ ഇല്ലാത്ത രാഷ്ട്രീയ മാനം നല്‍കി തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
ALSO READ:സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ച്, ആള്‍മാറാട്ടത്തിന് കേസെടുക്കണം; പരാതി നൽകി ലിജിമോൾ
സംഭവം ക്രിമിനല്‍ കേസാണ്. നിയമ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് അവകാശപ്പെട്ട ജോലി ലഭിക്കാതെ പോയ ലിജിമോളാണ് യഥാര്‍ത്ഥ ഇര. അവരുടെ പേരില്‍ അവരറിയാതെ പണം തട്ടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏത് തരംതാണ പരിപാടിക്കും യുഡിഎഫ് നേതാക്കള്‍ തയ്യാറാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വരെ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here