അൻവറിസത്തിൻ്റെ വലതുരാഷട്രീയവും ,സിപിഐഎം നിലപാടും ; അൻവറിനെതിരെ ആഞ്ഞടിച്ച് കെ അനിൽകുമാർ

നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ വിമർശനവുമായി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ രംഗത്ത്. നിലമ്പൂർ ചന്തക്കുന്നു മൈതാനത്ത് വലതുപക്ഷക്കാരായ ആൾക്കൂട്ട ആർമാദികൾക്കിടയിൽ വച്ച് പി വി അൻവർ നടത്തിയ പ്രസംഗം
കേരളത്തിലെ വലതുപക്ഷ രാഷ്ടീയത്തിൻ്റെ പുതിയ തിരക്കഥയാണെന്ന് കെ അനിൽകുമാർ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അനിൽകുമാർ വിമർശനം ഉയർത്തിയത്.

കെ അനിൽകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

അൻവറിസ ത്തിൻ്റെ വലതുരാഷട്രീയവും സി പി ഐ എം നിലപാടും..

നിലമ്പൂർ ചന്തക്കുന്നു മൈതാനത്ത് വലതുപക്ഷക്കാരായ ആൾക്കൂട്ട ആർമാദികൾക്കിടയിൽ വച്ച് പി വി അൻവർ നടത്തിയ പ്രസംഗം
കേരളത്തിലെ വലതുപക്ഷ രാഷ്ടീയത്തിൻ്റെ പുതിയ തിരക്കഥയാണ്:
എന്താണത്.
സ്വർണ കള്ളക്കടത്ത് ഉൾപ്പടെ നട്ടാൽ കുരുക്കാത്ത നുണകൾ നിർമ്മിച്ചിട്ടും
തുടർ ഭരണം നേടിയ എൽ ഡി എഫ് 99 ലേക്ക് കുതിച്ചു .. എന്തുകൊണ്ട്? ഭരണ മികവ് കൊണ്ടും ക്ഷേമനടപടികൾ കൊണ്ടും പിണറായി സർക്കാർ ജനമനസ്സിൽ ഇടംനേടി.കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിൽ വിശ്വാസയോഗ്യമായ നിലപാട് പിണറായി സർക്കാർ സ്വീകരിച്ചു:

ഭൂരിപക്ഷമതക്കാർ മാത്രമല്ല ക്രിസ്ത്യൻ- മുസ്ലിം ന്യൂനപക്ഷങ്ങളും സർക്കാരിനൊപ്പമായി.. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പു ഫലം താല്കാലികമായ മേൽക്കൈ മാത്രമാണു് യു ഡി എഫിനു നൽകിയതെന്നു് തദ്ദേശ ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചു: വയനാട് ദുരന്തമുഖത്ത് പിണറായി സർക്കാരിൻ്റെ “പെർഫോമൻസ്” പിണറായി വിജയൻ്റെ ഗ്രാഫ് ഉയർത്തി. അത് മാത്രമല്ല, ക്ഷേമ നടപടികളിൽ കേന്ദ്ര ഉപരോധം മൂലം ചില പ്രശ്നങ്ങൾ വന്നു.. പിണറായി സർക്കാർഅത് തിരുത്തുമെന്നു് ഏറ്റു പറഞ്ഞു .. മുൻഗണന നിശ്ചയിച്ചു.

തിരുത്തൽ പ്രാബല്യത്തിലായതായി 2024 ലെ ഓണം തെളിയിച്ചു. കേരളം ഇന്ത്യയിൽ എല്ലാ രംഗത്തും മുന്നിലായിരുന്നു .. ഒന്നൊഴിച്ച്
നിക്ഷേപകരെ ആകർഷിക്കുന്നതിൽ ..28 ൽ നിന്നു് 15 ലേക്കെത്തി..ഇപ്പോൾ ഒന്നാം സ്ഥാനത്തേക്കും.ഇനി ഇവരെ പിടിച്ചാൽ കിട്ടില്ല.
അജണ്ട: 1
വിവാദങ്ങൾ ഉയർത്തൽ:
പി സി ജോർജ് മാതൃകയിൽ തുടങ്ങിയതാണു് അൻവർ: ഇന്നലത്തെ പ്രസംഗത്തിൽ അൻവർ അത് പറഞ്ഞിട്ടുമുണ്ട്.” താൻ ആലോചിച്ച് വെടി പൊട്ടിച്ചതാണു്. സർക്കാർ തൻ്റെ പരാതിയിൽ അന്വേഷണം നടത്തുന്നു. സസ്പെൻഷനുകൾ ,സ്ഥലം മാറ്റങ്ങൾ: “പക്ഷെ എൻ്റെ സിക്സ്ത്, സെൻസ് വർക്കു ചെയ്തു.” അന്വേഷണ ഫലം വരും മുമ്പ് സർക്കാരിനെ കടന്നാക്രമിച്ചു.പി ശശിക്കെതിരെ മാധ്യമങ്ങളിൽ പലതും പറഞ്ഞിട്ടും പരാതിയിൽ പി ശശിക്കെതിരെ മിണ്ടിയില്ല.

പരാതി പരിഹരിക്കലായിരുന്നില്ലലക്ഷ്യം: അൻവർ ചില നല്ല കാര്യങ്ങൾ പറയുന്നുണ്ട്..
പോലീസ് സ്റ്റേഷനിലും വില്ലേജ് ആഫീസിലും പഞ്ചായത്ത് ആഫീസുകളിലും സർക്കാർ ആഫീസുകിലും ” പാർടി “കാർക്ക് വിലയില്ല
പ്രത്യേക പരിഗണനയില്ല: എന്താണു് സത്യം .. ഒരു പാർടിക്കാർക്കും ഒരിടത്തും പ്രത്യക പരിഗണന നൽകരുത് .. ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനം സർക്കാർ സംവിധാനം നടത്തിയാൽ ഇടപെട്ടിരിക്കണം. ചുരുക്കത്തിൽ എട്ടു വർഷമായി പാർടി സെൽഭരണവും സ്വജനപക്ഷപാതവും ആണെന്ന ആക്ഷേപം ഇല്ല: അതു നല്ലതല്ലേ. അതല്ല സി പി ഐ എം പ്രവർത്തകർക്ക് പ്രത്യേകം അവകാശങ്ങൾ നൽകണമെന്നാണോ നിങ്ങടെ നിലപാട്?

സി പി ഐ എം രേഖയിൽ പറയുന്നത് “നീതി നടപ്പാക്കൽ: ഉറപ്പാക്കണം അത് സാധ്യമാക്കിയെന്ന സർട്ടിഫിക്കറ്റല്ലേ അൻവർ പിണറായിക്കു നൽകിയത്. പാർടി പാർലമെൻ്റു തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്തില്ല എന്നാണു് അടുത്ത നുണ കേന്ദ്ര കമ്മറ്റിയുടെ രേഖ പ്രസിദ്ധീകരിച്ചു.സംസ്ഥാന കമ്മറ്റിയുടെ രണ്ടു രേഖകൾ എല്ലാ പാർടി യംഗങ്ങളിലും എത്തി.അവർ ചർച ചെയ്തു: പിണറായിക്കെതിരെയും സർക്കാരിനെതിരെയും കടുത്ത വിമർശ്ശനമായിരുന്നുവെന്നായിരുന്നല്ലോ വാർത്തകൾ.. മറന്നോ?

സി പി ഐ എം സമ്മേളനങ്ങൾ ചർച്ചാവേദികളാണു്. അതിൽ ചർച്ചയാക്കാനുള്ള മാലിന്യങ്ങളാണു് താങ്കൾ ഇട്ടു തരുന്നതെന്നാണു് മാധ്യമങ്ങളുടെ പ്രത്യാശ..പക്ഷെ സോറി..പാർടി സഖാക്കൾ താങ്കളെ കണ്ട് പഠിച്ച വരല്ല: “ഒരു വശത്തേക്കുള്ള വിമാനക്കൂലി ലാഭിക്കാനോ 5000 രൂപാ മാത്രം വരുമാനം കിട്ടുന്നതിനൊ” കാരിയേഴ്സ് ” ആകുന്ന പാവങ്ങളെപ്പറ്റിയുള്ള താങ്കളുടെ ഉൽകണ്ഠ ഇന്നലെയും കേട്ടു ..സോറി.. അതു പറ്റില്ല എന്നു പിണറായി പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്നലത്തെ താങ്കളുടെ സമ്മേളനം പോലും നടക്കുമായിരുന്നില്ലല്ലോ?
“പോലീസിനു് കണ്ണടക്കാമായിരുന്നില്ലേ എന്ന ഗദ്ഗദം കൊള്ളാം.. പക്ഷെ നിയമവാഴ്ചയിൽ അതു പറ്റില്ലല്ലോ .. “അത് മറച്ചു വച്ച് പോലീസിനെ ആക്രമിക്കാൻ പല വഴികൾ തേടുന്നു.

പെറ്റികേസ് പോലിസ് എടുക്കരുതെന്നു പറഞ്ഞാൽ കയ്യടിക്കാൻ ആളുകൂടും. അങ്ങനെ സർക്കാരിന് നിർദ്ദേശം കൊടുക്കാനാകുമോ.
തൃശൂരിലെ എ ടി എം കൊള്ള പിടിച്ചതിൽ കേരളാ പോലീസിൻ്റെ മികവ് കണ്ടില്ലേ? അസാധാരണമായി പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിൽ പോലീസിൻ്റെ കണ്ണു പതിഞ്ഞില്ലായിരുന്നെങ്കിലോ? അതാണു് സുരക്ഷിത കേരളം ..അതിനാണു് മാർക്ക് ..

അൻവറിൻ്റെ പ്രധാന കേസ് എന്ത്? “കേരളത്തിലെ പോലിസ് ആർ.എസ്.എസ് വല്ക്കരിക്കപ്പെട്ടിരിക്കുന്നു: ” അത് ജമാഅത്തെ ഇസ്ലാമിയുടെ നറേറ്റീവ് ആണു്: “കുന്തിരിക്കം കരുതിക്കോ: അവലും മലരും കരുതിക്കോ നിങ്ങളുടെ കാലന്മാർ വരുന്നുണ്ടേ..ആലപ്പുഴയിൽ ഒരു കുട്ടിയെ ഒക്കത്തിരുത്തി വിളിച്ച മുദ്രാവാക്യം: യഥാർത്ഥത്തിൽ ആർ.എസ്‌.എസ്സി നു് സഹായകരമാണത്: അതിനെതിരെ കേസെടുത്തു.
അപ്പോൾ പിണറായി വിജയൻ സംഘി വിജയനായി. മരുഭാഗത്ത് കേൾക്കുന്ന വിളി “സുഡാപ്പി വിജയൻ ” എന്ന ശകാരമല്ലേ? രണ്ടു വർഗ്ഗീയ ശക്തികണ്ടും ഒരുമിച്ച് എതിർക്കുന്നതിനാൽ ജന ങ്ങൾക്കറിയാം. പിണറായിയാണു് ശരി..

ആലപ്പുഴയിലെ കൊലപാതകങ്ങൾ ഇരു വർഗ്ഗീയ ശക്തികളേയും ഒരേ പോലെ നേരിട്ട് കേസുകൾ ഫലപ്രദമാക്കി .. ഒരു കേസിൽ വിധി വന്നു.
മറ്റേ കേസിൽ വിചാരണ നടപടികളിൽ മുന്നേറുന്നു: ഒരു വിവേചനവുമില്ല. കാസർകോട് റിയാസ് മൗലവി വധം:
ആറു വർഷം പ്രതികൾ ജയിലിലായിരുന്നു.പ്രതികളെ വെറുതെവിട്ട ജില്ലാ കോടതി വിധി എത്രയോ അപക്വമാണെന്നു് മൗലവിയുടെ ബന്ധുക്കൾ തന്നെ പറയുന്നു .. അപ്പീൽ ഹൈക്കോടതിയിലാണു്. ഏതു കേസിലാണു് കേരളത്തിലെപോലീസ് ആർ.എസ്.എസ്സിനെ പിന്തുണച്ചത്.

കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ്: കൽപ്പറ്റ കോഴക്കേസ്: ഏതു കേസ്റ്റണു് എടുക്കാത്തത്..വിദ്വേഷ പ്രസംഗം നടത്തിയ
കേന്ദ്ര മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത കേരളാ പോലീസ് ആർ എസ്സ് എസ്സിൻ്റെ തൊഴുത്തിലല്ല എന്നാണത് കാണിച്ചത്.
മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖറിനു കൊടുത്ത സൂപ്പർമറുപടിയോ? ഭയത്തിൻ്റെയോ ഒത്തുതീർപ്പിൻ്റെ യോ ഒരാഖ്യാനവും പിണറായിയുടെ മേൽ ചാർത്താനാവില്ല’ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർ കയായ വനിത നൽകിയ പരാതിയിൽ പോലീസ് അറച്ചു നിന്നോ?

ഏതു കേസ്സിലാണു് ഇനിയും പരാതി: മതന്യൂനപക്ഷങ്ങൾ കേരളത്തിൽ വേട്ടയാടപ്പെടുന്നുവെന്നത് ന്യൂനപക്ഷ മത തീവ്രവാദികളുടെ
രാഷ്ടീയ പ്രചാരണമാണു്: “സംഘി വിജയൻ ” എന്നും ‘സുഡാപ്പി വിജയൻ: എന്നും ഇരു വർഗ്ഗീയ ശക്തികളും നിലവിളിക്കുമ്പോൾ
സർക്കാർ ശരിയായ പാതയിലാണു്: അൻവറി നോട് ഒരു പരാതി ബാക്കിയുണ്ട്, “തൻ്റെ കയ്യിലുള്ള വിവരങ്ങൾ വെളിപ്പെടുത്തിയാൽ എ കെ ജി സെസ്റ്റർ പൊളിഞ്ഞു വീഴുമെന്നല്ലേ പറഞ്ഞത് .. ” ഒരു സൗജന്യവും അരുത്: എ കെ.ജി സെൻ്ററിൽ നിന്നു് സംസ്ഥാന കമ്മറ്റി ആഫീസ് തൊട്ട് എതിർവശത്ത്പു തിയതായി പണിയുന്ന കെട്ടിടത്തിലേക്ക് മാറ്റുകയാണു്: കോടിയേരിയുടെ കാലത്ത് നിർമ്മാണം തുടങ്ങിയതാണു്:അങ്ങയെ പേടിച്ച് എ കെ ജി സെൻ്ററിൽ നിന്നു് ആഫീസ് മാറ്റുന്നതല്ല.. അതിനാൽ ഉടൻ താങ്കൾ എല്ലാവെളിപ്പെടുത്തലും നടത്തി സഹായിക്കണം”

“നിങ്ങളുടെ കയ്യിലെ തേങ്ങ ഉടച്ചാൽ ഇവിടെ തല പൊട്ടിത്തറിക്കില്ല.” ”അഞ്ചു നേരം നിസ്കരിക്കുന്ന “താങ്കൾക്ക് പാർടി യോഗത്തിനിടയിൽ തടസ്സമുണ്ടാക്കിയെന്നു് മലപ്പുറത്തെ പാർടി സെക്രട്ടറിയെപ്പറ്റി നുണ പറയുത്. താങ്കൾ ഒരു പാർടി കമ്മിറ്റിയിലും ഇല്ലല്ലോ? സർക്കസ്സിൽ കോമാളി വേഷം കെട്ടുന്നത് ഒരാളുടെതൊഴിലിൻ്റെ ഭാഗമാണു്: അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത്. “സ്വന്തംജീവിതത്തിൽ കോമാളിയാകാതിരിക്കണം.”
അതാണു് ഇ.എൻ മോഹൻ ദാസ്താങ്കളോട് പറഞ്ഞത്. സോറി ” കോമാളികൾക്ക് ” അത് മനസ്സില്ലാ വില്ലല്ലോ? “അൻവറിസമെന്നത് മദൂദിസത്തിൻ്റെ കള്ളക്കമ്മട്ടത്തിലടിച്ച കള്ളനാണയമാണു് ”

അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം
സംസ്ഥാന കമ്മറ്റിയംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News