പിണറായി സര്‍ക്കാരിനെതിരെ കോടതിയില്‍ പോയിട്ട് ഏതെങ്കിലും ഒരു കേസില്‍ നിങ്ങള്‍ക്ക് ജയിക്കാനായോ? വി ഡി സതീശന് അഡ്വ. കെ അനില്‍കുമാറിന്റെ തുറന്ന കത്ത്

K Anilkumar

പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുറന്നകത്തുമായി സിപിഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനില്‍കുമാര്‍. പിണറായി സര്‍ക്കാരിനെതിരെ കോടതിയില്‍ പോയിട്ട് ഏതെങ്കിലും ഒരു കേസില്‍ നിങ്ങള്‍ക്ക് ജയിക്കാനായോ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

പിണറായി സര്‍ക്കാരിനെതിരെ നിങ്ങളാരോപിച്ച ഏതെങ്കിലും അഴിമതിക്കേസ്സുകള്‍ വസ്തുതാപരമായി നില നില്‍ക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. യാതൊരു അഴിമതിക്കും കൂട്ടുനില്‍ക്കാത്ത സര്‍ക്കാരാണ് എല്‍ ഡി എഫിന്റേതെന്നും അദ്ദേഹം വി ഡി സതീശനെ ഓര്‍മിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വിഡി സതീശന് ഒരു ഓര്‍മ്മപ്പെടുത്തല്‍..
തുറന്ന കത്ത്:
സര്‍ ..
അങ്ങ് ഇപ്പോള്‍ പ്രതിപക്ഷനേതാവാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ പ്രതിപക്ഷനേതാവുമായിരുന്നല്ലോ.
രണ്ടു നേതാക്കളും ചേര്‍ന്നു ഒന്നും രണ്ടും പിണറായി സര്‍ക്കാരിനെതിരെ
എത്രആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു.
നിങ്ങളെ താരാട്ടുന്ന മാധ്യമങ്ങള്‍ അവക്ക് നല്ല പ്രചാരം നല്‍കിയിട്ടുണ്ട്.
അതിനാല്‍ എല്‍ ഡി എഫ് സര്‍ക്കാരി
നെതിരായ പൊതുബോധ നിര്‍മ്മിതിയില്‍ നിങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും മാധ്യമ പ്രചാരണങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രില്‍ മാസത്തിലാണു. പത്തു വര്‍ഷത്തെ രണ്ടു സര്‍ക്കാരുകളെ പിണറായി നയിച്ചു..
ഏതെങ്കിലും അഴിമതിക്കേസ്സുകള്‍
വസ്തുതാപരമായി നില നില്‍ക്കുന്നുണ്ടോ?
കെ. ഫോണ്‍: അതില്‍ അഴിമതി ആരോപിച്ച് ഹൈക്കോടതിയില്‍
നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് കേസ് നല്‍കിയതില്‍ അളവറ്റ നന്ദി ഉണ്ട്.
ഹൈക്കോടതി നിങ്ങളുടെ കേസ് തള്ളി.
‘ടെണ്ടറിലൂടെ ഏറ്റവും കുറഞ്ഞതുകക്ക്
നിര്‍മ്മാണം നടത്തിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഭെല്‍- റെയില്‍ ടെല്‍ സംയുക്ത സംരംഭമാന്നെന്നതിനാല്‍ അഴിമതി ഇല്ല എന്നു ഹൈക്കോടതി വിധിച്ചതാണല്ലോ?
കേസു തോറ്റപ്പോള്‍ അങ്ങു പറഞ്ഞു:
സുപ്രിം കോടതിയില്‍ പോകും. പിണറായിയെതളക്കും.
ഗ്രൂപ്പുവഴക്കിനിടയില്‍ അത് മറന്നോ?
സുപ്രിം കോടതിയില്‍ കേസ് നല്‍കാത്തതെന്ത്..
കെ. ഫോണ്‍ കേസ് വേണ്ടേ?
എന്താ ഒരു മൗനം:
ധൈര്യമുണ്ടെങ്കില്‍ അപ്പീല്‍ കൊടുക്കണം.
മിണ്ടാട്ടം മുട്ടിയതെന്ത്?
അടുത്തത് എ.ഐ.ക്യാമറ:
ഓര്‍ക്കുന്നില്ല.. അല്ലേ.
ഏയ്.. അഴിമതിക്യാമറയെന്നല്ലേ കളിയാക്കിയത്.
‘ കെല്‍ട്രോണ്‍ ടെണ്ടര്‍ വിളിച്ച് ഏറ്റവും
കുറഞ്ഞ തുകക്ക് ക്യാമറ സ്ഥാപിച്ചതല്ലേ ‘ ഹൈക്കോടതി എന്തു പറഞ്ഞു.
ആ കേസില്‍ പിണറായിയെ
പൂട്ടേണ്ടെ?
ച്ചോ .. ടാ’ ”കോടതി ഓടിച്ചല്ലേ…
ഇതിനിടയില്‍ ഈ ചെറുക്കന്‍ എന്തിനു വന്നു.. മാത്യു കുഴല്‍നാടന്‍:
മാസപ്പടി കേസ്.
ബി.ജെപിക്കാര്‍ ഒന്നു് കുരുക്കിട്ട് തുടങ്ങിയതായിരുന്നു.
പക്ഷെ കുഴല്‍ നാടന്‍ പറ്റിച്ചു ..
വിജിലന്‍സ് കോടതിയില്‍ പോയി ..
മൂവാറ്റുപുഴ, തിരുവനന്തപുരം:
രണ്ടു കോടതികള്‍ ഇരുകവിളുകളിലും തല്ലി..
പിണറായിയെയല്ല.
മാത്യു കുഴല്‍ നാടനെ…
ഒരു പരാതിയുമില്ലേ?
ഹൈക്കോടതിയില്‍ പോയിട്ടെന്തായി..
നിങ്ങള്‍ കൂടി സഹായിക്കാഞ്ഞിട്ടാണോ കുഴല്‍ നാടന്‍ തോറ്റത്..
ഇതിനിടയില്‍ പൂഞ്ഞാറില്‍ നിന്നൊരാള്‍
‘ ദില്ലിയില്‍ പോയി അമിത് ഷായെ കെട്ടിപ്പിടിച്ചു.. പിണറായിയെ പുട്ടും..
നാം സാധാരണ കേള്‍ക്കാത്ത
എസ്എഫ്‌ഐ ഒ
ദാ പിടിച്ചുകെട്ടിയെന്നു മാധ്യമങ്ങള്‍
എട്ടു മാസമായി ..
മല പോലെ വന്നു.എന്നാലോ …
എലി പോലുമായില്ല
എസ്എഫ്‌ഐ ഒ വെറും കടലാസുപുലി?
പിണറായി അമിത് ഷായെപ്പറ്റി
വയനാടുമായി ബന്ധപ്പെട്ടു പറഞ്ഞതു കേട്ടോ- ”
അയാള്‍ക്ക് അമിത് ഷായെ പേടിയില്ല.
അല്ലങ്കില്‍ കേന്ദ്ര മന്ത്രി നുണ പറഞ്ഞത് പച്ചക്ക് പറയില്ലല്ലോ?
ഡീല്‍… അത് വിട്.
കേന്ദ്രത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലാണ് പിണറായിയുടെ എല്‍ ഡി എഫ് ..
ഒരു അഴിമതിക്കഥയും നിലനില്ക്കുന്നില്ല:
കരിവന്നൂര്‍ …
ഹൈക്കോടതി വിധി വായിച്ചോ സാര്‍’ ”
സമയം കളയരുത്..
ഏതെങ്കിലും കേസ് ബാക്കിടെയുണ്ടോ?
നിങ്ങളുടെ നുണകള്‍ ‘ തകര്‍ന്നടിഞ്ഞു:
ഇനി എന്താണു ബാക്കി:
ഏതെങ്കിലും കോടതിയില്‍ ഏതെങ്കിലും കേസ് കൊടുത്ത് അഴിമതി ആരോപണ ങ്ങളില്‍ കഴമ്പുണ്ടെങ്കില്‍
തെളിയിക്കാന്‍ അപേക്ഷ:
ഒന്നര കൊല്ലം കഴിത്ത്
മറന്നു പോയിയെന്നു പറയാതിരിക്കാനാണു ഓര്‍മ്മപ്പെടുത്തല്‍:
‘ യാതൊരു അഴിമതിക്കും കൂട്ടുനില്ക്കാത്ത സര്‍ക്കാരാണ്
എല്‍ ഡി എഫിന്റേത്.. ‘
അത് ഒരു വെല്ലുവിളിയാണു.
പ്രതിപക്ഷ നേതാവിനോട്
ഭരണപക്ഷത്തിന്റെ വെല്ലുവിളി”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News