‘ആദ്യം വ്യാജ വാര്‍ത്ത പിറ്റേന്ന് തിരുത്ത്, അടുത്ത ദിവസം വീണ്ടും വ്യാജ വാര്‍ത്ത’; മാതൃഭൂമിയുടെ നുണ നിര്‍മിതിക്കെതിരെ അഡ്വ കെ അനില്‍ കുമാര്‍

മാതൃഭൂമിയുടെ നുണ നിര്‍മിതിക്കെതിരെ ആഞ്ഞടിച്ച് സിപിഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍. ഒരു വനിതയുടെ ചിത്രം വച്ച് മാതൃഭൂമി നുണ നിര്‍മ്മിക്കുന്നത് ആദ്യ സംഭവമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയായിരുന്നു മാതൃഭൂമിയുടെ വ്യാജ വാര്‍ത്ത.

ഫേസ്ബുക്ക് പോസ്റ്റ്:

മാതൃഭൂമിയുടെ നുണ നിര്‍മ്മിതി:
ഒരു വനിതയുടെ ചിത്രം വച്ച് മാതൃഭൂമി നുണ നിര്‍മ്മിക്കുന്നത് ആദ്യ സംഭവമല്ല.
2023 വിട പറയുമ്പോള്‍ നടന്ന പ്രധാന സംഭവങ്ങളുടെ ഇടയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇഡി കേസെടുത്തു എന്ന കാരിക്കേച്ചര്‍ ഇട്ടു വ്യാജവാര്‍ത്ത നല്‍കിയിരുന്നു.
ശ്രീ മനോജ് കെ.ദാസിനെ വിളിച്ച് ഞാന്‍ അത് ചോദിച്ചു.
ഇ.ഡിക്ക് കേസ് എടുക്കാനാകാത്ത വിധം ബാങ്കിലൂടെ നികുതി അടച്ച് കരാര്‍ പ്രകാരം നടന്ന വ്യാപാര ഇടപാടില്‍ ഇ ഡിക്ക് ഒരു കേസും എടുക്കാനായില്ല. കേസ് എടുത്തിട്ടുമില്ല.
മാതൃഭൂമി സെന്‍ട്രല്‍ പേജില്‍ വലുപ്പത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ചേര്‍ത്ത് കാരിക്കേച്ചര്‍ ചെയ്ത് വ്യാജവാര്‍ത്ത ഇട്ടപ്പോള്‍ ഞാന്‍ സി പി ഐ എം പ്രതിനിധിയെന്ന നിലയില്‍ അത് ചൂണ്ടിക്കാട്ടി.ആദ്യം തര്‍ക്കിച്ചു.
കേസ് നമ്പര്‍ ഏത് …
കോടതി ഏത്…
ഉത്തരമില്ല.
അവസാനം പിറ്റേന്ന് മാതൃഭൂമി തിരുത്തി: നന്ന്.
ഇതാ വീണ്ടും വ്യാജ വാര്‍ത്ത:
മുന്‍പേജില്‍..
വീണ യുടെ മൊഴി എസ്.എഫ്.ഐ.ഒ
രേഖപ്പെടുത്തി.: സത്യം .
നുണ എന്ത്.
‘ വീണാ വിജയനോ എക്‌സാലോജിക് കമ്പനിയോ തങ്ങള്‍ക്ക് ഒരു സേവനവും നല്‍കിയിട്ടില്ലെന്നു ശശിധരന്‍ കര്‍ത്ത നേരത്തെ ആദായ നികതി തര്‍ക്കപരിഹാര ബോര്‍ഡിനു് മൊഴി നല്‍കിയിരുന്നു .. ‘
ഈ മൊഴി ഹാജരാക്കാന്‍ മാതൃഭൂമിയോട് സവിനയം അഭ്യര്‍ത്ഥിക്കുന്നു ..
എഫ് ബിയിലോ ഓണ്‍ ലൈനിലോ തന്നാല്‍മതി
പക്ഷെ സത്യം അതല്ലല്ലോ ..
തര്‍ക്കപരിഹാര ബോര്‍ഡിന് ശശിധരന്‍ കര്‍ത്ത നല്‍കിയ സത്യവാങ്ങ്മൂലം പറയുന്നത് ‘സേവനം കിട്ടിയെന്നാണ്
ഞങ്ങ ജീവനക്കാരില്‍ ചിലര്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരോട് സേവനം സംബന്ധിച്ച് അവരുടെ അറിവില്‍ ഇല്ല എന്നു മൊഴി നല്‍കിയിരുന്നു.അത് തെറ്റാണെന്നും സേവനം കിട്ടിയെന്നും ശശിധരന്‍ കര്‍ത്താനല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു:
അത് ഞങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണു് തര്‍ക്കപരിഹാര ബോര്‍ഡ് പറഞ്ഞത് ..
ഇത്രയും കാര്യങ്ങള്‍ നന്നായി എല്ലാവര്‍ക്കും അറിയാമായിരിക്കെ
എന്തിന് കളവ് മുന്‍ പേജില്‍ അച്ചടിച്ചു:
ആരാണ് മറുപടി പറയുക.

Also Read : ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News