ബിജെപിക്ക് വേണ്ടി അച്ചാരം വാങ്ങി സിപിഐഎമ്മിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്; കെ അനിൽകുമാർ

ഒരു ദേശീയ പാർട്ടി എന്ന നിലയിലേക്ക് ദേവഗൗഡ കളിക്കുന്ന അവസരവാദ രാഷ്ട്രീയം ജനങ്ങൾ വളരെ അവഞ്ജയോട് കൂടിയാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ.മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച് ഡി ദേവഗൗഡയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേവഗൗഡ ഒരിക്കൽ പ്രധാന മന്ത്രിയായത് സിപിഐഎം ബിജെപിക്കെതിരായി ഈ രാജ്യത്ത് ഉയർത്തു പിടിക്കുന്ന രാഷ്ട്രീയ നിലപാട് കൊണ്ട് ആണെന്ന് സ്വന്തം ജീവിതാനുഭവം കൊണ്ടെങ്കിലും ദേവഗൗഡക്ക് മനസിലാകേണ്ടതല്ലേ. അത്തരത്തിലൊരു ഒരു മനുഷ്യനാണ് സിപിഐഎമ്മിനെ കടന്നാക്രമിക്കും വിധം ബിജെപിക്ക് വേണ്ടി അച്ചാരം വാങ്ങി തെറ്റായ പ്രസ്താവന നടത്തുന്നത് എന്നും കെ അനിൽകുമാർ പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങൾ ഇത്തരത്തിലൊരു വ്യാജമായ ഒരു കാര്യം പറഞ്ഞാൽ വിശ്വസിച്ച് കൊണ്ട് കെട്ടുകഥയുമായി ഇറങ്ങി തിരിക്കുകയാണ് എന്നും കെ അനിൽകുമാർ പറഞ്ഞു.

ALSO READ:കെ.എസ്.എഫ്.ഇ ബമ്പര്‍ സമ്മാനം വിതരണം ചെയ്തു; വിജയിക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ ഫ്ളാറ്റ്
യുഡിഎഫിന് സഹായകരമായ പ്രസ്താവനയാണ് ദേവഗൗഡ നടത്തിയത് എന്നും അനിൽകുമാർ വ്യക്തമാക്കി .കുമാരസ്വാമി ഏതെല്ലാം ഘട്ടത്തിൽ അവസരവാദ രാഷ്ട്രീയം കളിച്ച് കർണാടകത്തിൽ ബിജെപിക്കൊപ്പം നിന്നിട്ടുണ്ടോ ആ സമയത്തെല്ലാം മാത്യു ടി തോമസും കൃഷ്‌ണൻകുട്ടിയും ഇടതുപക്ഷത്ത് തന്നെ നിന്നുകൊണ്ട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും കെ അനിൽകുമാർ പറഞ്ഞു.

ദേവഗൗഡ തന്റെ മകനു എന്തെങ്കിലും സ്ഥാനം നേടിക്കൊടുക്കാൻ വേണ്ടി വ്യക്തിപരമായി നടത്തുന്ന കരുനീക്കത്തിൽ ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും പിണറായിയെയും തെറ്റായി ആക്രമിക്കുന്ന വിധം കളവ് പറയുന്നത് വളരെയധികം പ്രതിഷേധാർഹമായ കാര്യമാണ് എന്നും അനിൽകുമാർ വ്യക്തമാക്കി.

അതേസമയം ദേവഗൗഡയുടെ ആരോപണം ജെഡിഎസ് സംസ്ഥാന നേതാവായ മന്ത്രി കെ കൃഷ്ണന്‍കുട്ടി തള്ളി. ജെഡിഎസിന്‍റെ ബിജെപി സഖ്യം എൽഡിഎഫ് അറിഞ്ഞെന്ന ദേവഗൗഡയുടെ വാദത്തെ അദ്ദേഹം പൂർണ്ണമായും തള്ളി.

ALSO READ:ബിജെപിക്ക് വേണ്ടി അച്ചാരം വാങ്ങി സിപിഐഎമ്മിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്; കെ അനിൽകുമാർ

ജെഡിഎസിനെ ബിജെപി പാളയത്തിൽ എത്തിച്ചത് ദേവഗൗഡയുടെ മാത്രം തീരുമാനപ്രകാരം. മുഖ്യമന്ത്രിക്കോ എൽഡിഎഫിനോ ഇക്കാര്യത്തിൽ ഒരു അറിവും ഇല്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജെഡിഎസിനെ ബിജെപി പാളയത്തിൽ എത്തിച്ചത് ദേവഗൗഡയുടെ തീരുമാന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News