കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന വിദഗ്ധസമിതി റിപ്പോർട്ടിൽ പ്രതികരിച്ച് കെ. അനിൽകുമാർ. നിർമ്മാണ വൈകല്യം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും അനിൽകുമാർ പറഞ്ഞു. വൈകല്യത്തിന് ഉത്തരവാദി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആ പാപഭാരം ആരുടെയും തലയിൽ വയ്ക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് കിറ്റ്കോ നിർമ്മാണം ആരംഭിച്ചത്.പദ്ധതി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും ആളുകളുടെ തലയിൽ വീഴും,ആകാശപാതയിലെ ബലഹീനത സംബന്ധിച്ച് പഠനം നടത്തിയ രണ്ട് സ്ഥാപനങ്ങളും സർക്കാരിൻ്റെ പരിധിയിലുള്ളതല്ല,കോടതി നിർദ്ദേശപ്രകാരമുള്ള പരിശോധനകൾ ആണ് നടന്നത് എന്നും ആകാശപാതയുടെ ഭാവി സംബന്ധിച്ച് കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നും കെ അനിൽകുമാർ വ്യക്തമാക്കി.
also read: കോട്ടയത്തെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചു നീക്കണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
News Summary- CPIM Leader K. Anilkumar demands the roof of the Kottayam skywalk should be demolished. Anilkumar also said that the people’s demand is to fix the construction defect.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here