‘മനോരമക്ക് കാര്യം മനസ്സിലായി ! മല പോലെ വന്നതൊടുവില്‍ ഒന്‍പതാം പേജില്‍ ചെറിയ വാര്‍ത്തയായി’; പരിഹസിച്ച് അഡ്വ കെ അനില്‍കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനമാണ് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് തുറന്നുസമ്മതിക്കുകയാണ് മനോരമയും. ഒടുവില്‍ മനോരമയ്ക്കും കാര്യം മനസിലായെന്ന് പരിഹസിക്കുകയാണ് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗമായ അഡ്വ കെ അനില്‍കുമാര്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

മനോരമക്ക് കാര്യം മനസ്സിലായി..
സ്വര്‍ണ കള്ളക്കടത്ത് നാടിനെതിരായ കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വിശദമായ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു..
അഭിമുഖം നടത്തിയ ഹിന്ദു ലേഖിക ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറഞ്ഞു. അത് റിക്കാര്‍ഡ് ചെയ്ത സംഭാഷണം:
ഇത്രയും തര്‍ക്കമുള്ളതല്ല.
മലപ്പുറത്തെപ്പറ്റിയോ പിടിച്ചസ്വര്‍ണത്തിന്റെ അളവോ ഒന്നും അഭിമുഖത്തിന്റെ ഭാഗമായി പറഞ്ഞിട്ടുമില്ല.
എന്നാല്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലെ വിവരങ്ങള്‍ കൂടി ചേര്‍ത്താണു
അഭിമുഖം അച്ചടിച്ചത്:
അതില്‍ സ്വര്‍ണ കള്ളക്കടത്ത് ‘നാടിനെതിരായ കുറ്റകൃത്യമാണ്. ‘
എന്ന് മുഖ്യമന്ത്രി ശരിയായി പറഞ്ഞ ഭാഗം തര്‍ജിമ ചെയ്തപ്പോള്‍ ‘
‘നാടിനെതിരായ കുറ്റം ‘
എന്നതിന്റെ തര്‍ജിമ
(സ്റ്റേറ്റിനും രാഷ്ട്രത്തിനും ‘ എതിരായ
കുറ്റമാണെന്നു അച്ചടിക്കപ്പെട്ടു:
ഇത്രയുമേയുള്ളു..
മല പോലെ വന്നത്…..
ഇത് മനസ്സിലായ മനോരമ ഒന്‍പതാം പേജില്‍ അത് ചെറിയ വാര്‍ത്തയാക്കി..
എന്നിട്ടു സി പി എമ്മിനേയും മുഖ്യമന്ത്രിയേയും ആക്രമിക്കുന്ന നിരവധി വാര്‍ത്തകള്‍ ചേര്‍ത്ത ഒരു സപ്ലിമെന്റു തന്നെ ഇറക്കിയിരിക്കുന്നു:
അതില്‍ അത്ഭുതമില്ല..
സംഗതി സിമ്പിള്‍
നാടിനെതിരായ കുറ്റം എന്നതിനെ
‘രാഷ്ട്രത്തിനെതിരായ ‘
കുറ്റം എന്നു തെറ്റായി തര്‍ജിമ ചെയ്തത്രേ?
എന്തൊരു തെറ്റ്:
സ്വര്‍ണ കള്ളക്കടത്ത് ദേശാഭിമാനപരം
എന്ന നിലപാട് കേരള സര്‍ക്കാരിനില്ല:
നാടിനെതിരായ കുറ്റകൃത്യമാണത്..
അതിന്റെ പ്രഭവകേന്ദ്രം കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമാണ്.
അവരെ വിശുദ്ധരാക്കി ‘തൊപ്പി ” ”ഞങ്ങളുടെ തലയിലിരിക്കട്ടെ എന്നതാണു ഇരവാദക്കാരുടെ പിടിവാശി:
സ്വര്‍ണ കള്ളക്കടത്തിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുന്നുവെന്നു 2020 ജൂലൈ മുതല്‍ 50 മാസമായി ബി.ജെ പിയും കോണ്‍ഗ്രസ്സും സൃഷ്ടിക്കുന്ന
‘ നരേറ്റീവ് ‘ തകര്‍ത്തു എന്നതാണു
ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ..
കേരള സര്‍ക്കാര്‍ കസ്റ്റംസ് പിടിക്കാതെ വിട്ട കോടികളുടെ സ്വര്‍ണം പിടിച്ചെടുത്താല്‍ നാണിക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ആര്‍.എസ്സ് എസ്സുമാണു:
അവര്‍ മാത്രമാണു.
ആ പഴി ഇരന്നു വാങ്ങുന്ന ഇരവാദക്കാരായ ജമാഅത്തെ ഇസ്ലാമിയും മീഡിയാ വണ്ണും
എസ് സി പി ഐ യും.
ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നു പറഞ്ഞ് സംഘപരിവാറിനെ സഹായിച്ച മുസ്ലിം ലീഗും തുറന്നു കാട്ടപ്പെടുന്നു:
അത് മറച്ചുവയ്ക്കാനുള്ള കസര്‍ത്ത് മാത്രമാണ് പി ആര്‍ വിവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News