കേരളത്തെ തകർക്കുകയല്ല കിഫ്ബി ചെയ്തത് എന്ന് കെ അനിൽകുമാർ. 50 വർഷം കഴിഞ്ഞാൽ മാത്രം നാം എത്തിച്ചേരാവുന്ന നേട്ടങ്ങൾ മുൻകൂർ ലഭ്യമാക്കുന്ന വിസ്മയമാണ് കിഫ് ബി എന്നും അനിൽകുമാർ പറഞ്ഞു. കിഫ്ബി ഇല്ലായിരുന്നെങ്കിൽ പെരുമ്പളം പാലം 100 കോടി സാധ്യമാകുമായിരുന്നോ?എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ദേശീയപാത കേരളത്തിനു വേണമെങ്കിൽ സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ നാലിലൊന്നു കേരളം നൽകണമെന്നു മോദി സർക്കാർ വാശി പിടിച്ചു.6650 കോടി രൂപ കേരളം നൽകി.ദേശീയ പാതയിൽ നിന്നു കേന്ദ്രം ടോൾ പിരിക്കുമ്പോൾ കേരളത്തിനു അത് മടക്കി നൽകുമോ? അതിനെല്ലാം നേതൃത്വം നൽകിയ ഒരു മുഖ്യമന്ത്രിക്കെതിരെ എത്രയോ നുണകൾ എന്നാണ് കെ അനിൽകുമാർ കുറിച്ച പോസ്റ്റ്.
ALSO READ: പ്രോടേം സ്പീക്കർ വിവാദം; ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി
കെ അനിൽകുമാറിന്റെ പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here