‘അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല’; പാലക്കാടു വന്ന് പരസ്യമായി ആർഎസ്എസിൻ്റെ ഗണ വേഷം അഴിക്കുമോ? സന്ദീപ് വാര്യർക്ക് പരസ്യ വെല്ലുവിളി

കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരോട് വെല്ലുവിളിയുമായി സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗംകെ അനിൽകുമാർ.പാലക്കാടു വന്ന് പരസ്യമായി ആർഎസ്എസ്സിൻ്റെ ഗണ വേഷം അഴിക്കുമോ?എന്നും ആർ.എസ്.എസ്സിനെ തള്ളിപ്പറയുമോ? വിചാരധാരയെ നിരാകരിക്കുമോ? എന്നും കെ അനിൽകുമാർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല.താങ്കൾ ആർ.എസ്സ് എസ്സുകാരനല്ലേ ‘അത് താങ്കൾ ഉപേക്ഷിക്കുമോ?
താങ്കൾക്ക് ആർ എസ് എസിൽ നിന്ന് രാജി വയ്ക്കാനാവില്ല. കാരണം ആർ.എസ്.എസ് നിയമാനുസരണം പ്രവർത്തിക്കുന്ന ഭരണഘടനയുള്ള സംഘടനയല്ല. അംഗത്വ ഫീസില്ല.രജിസ്റ്ററില്ല: ഒരു രേഖയും ഇല്ല,ഒരാൾക്ക് ആർ എസ് എസിൽ പ്രവർത്തിക്കാൻ അംഗത്വം ആവശ്യമില്ല എന്നും അനിൽ കുമാർ വ്യക്തമാക്കി.

“ഗണ വേഷധാരിയായി ശാഖയിൽ എത്തിയാൽ മതി ”ഗാന്ധി ഘാതകരുടെ ആർ.എസ് എസ് ബന്ധം തർക്ക വിഷയമായത് ഇതിനാലാണ് എന്നും ഒരാൾക്ക് ആർ.എസ്.എസ് ബന്ധം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാൻ രേഖകിട്ടില്ല’എന്നും അനിൽകുമാർ വ്യക്തമാക്കി. കൊടകര കുഴൽ പണകടത്തുകാരൻധർമ്മരാജൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെവരെ പരസ്പരം ബന്ധപ്പെടുത്തുന്ന ഏകഘടകംഗണ വേഷമാണ്,അത് പരസ്യമായി ഉപേക്ഷിക്കാൻ പാലക്കാട് കോട്ടമൈതാനത്തേക്കു വരൂ എന്നാണ് അനിൽകുമാർ വെല്ലുവിളിച്ചത്.

also read: സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാളും ഇടത്ത് ഗോൾവാൾക്കറെ തൊഴുന്നയാളും: എ കെ ബാലൻ.

പാണക്കാട് താങ്കൾ ചെന്നതായി കണ്ടുവെന്നും ആർഎസ്എസ്സുകാരനായി തന്നെ അവിടെ ചെല്ലുന്നതിൽ അവർക്ക് തർക്കമില്ല.എസ് സി പി ഐ ക്ക് അവിടെ സ്വാഗതമുണ്ട് എന്നും അനിൽകുമാർ കുറിച്ചു.എസ്.ഡി പി ഐയോടുള്ള സന്ദീപ് വാര്യരുടെ നിലപാട് ഉപേക്ഷിച്ചോ?എന്നും അനിൽകുമാർ ചോദിച്ചു എസ്.ഡി പി ഐ പിന്തുണ പാലക്കാട്ട്യുഡിഎഫ് സ്വീകരിക്കുന്നതിൽ സന്ദീപ് വാര്യരുടെ നിലപാടെന്ത് എന്നും പ്രതികരിക്കുമോ എന്നും അനിൽകുമാർ പോസ്റ്റിലൂടെ ചോദിച്ചു.മനസ്സിനു വിശാലത വന്നാൽ ആർ.എസ്.എസ്സിനെ മാത്രമല്ല താങ്കളുടെ കൂട്ടുകാരായഎഡ് സി പി ഐയേയും ഉപേക്ഷിക്കാൻ ധൈര്യമുണ്ടോ? എന്നും അഡ്വ.കെ.അനിൽകുമാർ പരസ്യസംവാദത്തിനു വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News