‘നിങ്ങൾക്ക് ചൂണ്ടയിടാൻ പറ്റിയ സമയമാണ്, മീനച്ചിലാറ്റിൽ നല്ല മീൻ കിട്ടും’; ടി വീണക്കെതിരായ വ്യാജ ആരോപണത്തില്‍ ഷോണ്‍ ജോര്‍ജിനെതിരെ കെ അനില്‍കുമാര്‍

ഷോൺ ജോർജിന്റെ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക് പോസ്റ്റുമായി കെ അനിൽകുമാർ.പൂഞ്ഞാറിൽ മീനച്ചിലാറ്റിൽ പോയി ചൂണ്ടയിടൂ… മിസ്റ്റർ ..എന്ന തലക്കെട്ടോടു കൂടിയാണ് അനികുമാർ പോസ്റ്റ് പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു കാനഡയിൽ ഏതോ കമ്പനിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിഗ് ബ്രേക്കിംഗ് നടത്തിയയാൾ വീണ്ടും അവതരിച്ചിരിക്കുന്നുവെന്നും പച്ചക്കള്ളം പറഞ്ഞയാളെ തൊണ്ടി സഹിതം പിടിച്ചപ്പോൾ ഞാൻ ഒരു ചൂണ്ടയിട്ടതാണ് എന്നാണ് അയാൾ പറഞ്ഞതെന്നും കെ അനിൽകുമാറിന്റെ പോസ്റ്റിൽ പറഞ്ഞത്.നിങ്ങൾക്ക് ചൂണ്ടയിടാൻ പറ്റിയ സമയമാണു്. മീനച്ചിലാറ്റിൽ നല്ല പുഴ മീൻ കിട്ടും..ഇന്നത്തെ പൊട്ടാസും ചീറ്റിയല്ലോ മകനേ എന്നാണ് അനിൽകുമാർ പരിഹാസരൂപേണ ചോദിച്ചത്.കൂടാതെ മാത്യു കുഴൽനാടന്റെ അടക്കം കേസിലെ വിധിയെ കുറിച്ചും അനിൽകുമാർ പരാമർശിച്ചു.

ALSO READ: “…നാ സ്വാമി…” ഫീല്‍ഗുഡ് ബിജിഎം, ശ്രേയ ഘോഷാലിന്റെ ശബ്ദം , സിഗ്നേച്ചര്‍ സ്റ്റെപ്പ് ; പുഷ്പ ദ റൂളിലെ ഗാനം ട്രെന്റിംഗ്

കെ  അനിൽകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്

പൂഞ്ഞാറിൽ മീനച്ചിലാറ്റിൽ പോയി ചൂണ്ടയിടൂ… മിസ്റ്റർ ..
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു് കാനഡയിൽ ഏതോ കമ്പനിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പേട്ടുകൊണ്ട് ചാനലുങ്കിൽ ബിഗ് ബ്രേക്കിംഗ് നടത്തിയയാൾ വീണ്ടും അവതരിച്ചിരിക്കുന്നു.
പച്ചക്കള്ളം പറഞ്ഞയാളെ തൊണ്ടി സഹിതം പിടിച്ചപ്പോൾ അയാൾ പറഞ്ഞു:
ഞാൻ ഒരു ചൂണ്ടയിട്ടതാണ്…
നിങ്ങൾക്ക് ചൂണ്ടയിടാൻ പറ്റിയ സമയമാണു്. മീനച്ചിലാറ്റിൽ നല്ല പുഴ മീൻ കിട്ടും..
ഇന്നത്തെ പൊട്ടാസും ചീറ്റിയല്ലോ മകനേ…
വിദേശത്ത് ഒരു കമ്പനി” ”
അവർ അവിടുത്തെ നിയമം പാലിച്ച് ഒരു ബിസിനസ്സ് നടത്തിയാൽ ഇന്ത്യയിൽ എന്തു ചെയ്യാം..
ഉമ്മൻ ചാണ്ടിയുടെ മകൾ
ചെന്നിത്തലയുടെ മകൻ
മറ്റു യു ഡി എഫ് നേതാക്കളുടെ മക്കൾ
ഇവരൊക്കെ അതാതു രാജ്യത്തെ നിയമപ്രകാരം അവിടെ ബിസിനസ്സ് ചെയ്യുന്നത് ഇന്ത്യയിൽ കുറ്റമാകുമോ?
വെറുതെ ലാവ് ലിൻ, പിവൈസി എന്നെല്ലാം പറഞ്ഞു് വരേണ്ട..
കുഴൽനാടൻ്റെ” മാസപ്പടി “കേസിലെ വിധി എന്താണു്:
ഒറ്റ ചോദ്യം ..
കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ പിണറായി വിജയൻ സർക്കാർ നിയമ വിരുദ്ധമായി എന്തെങ്കിലും സഹായം ആർക്കെങ്കിലും നൽകിയോ?
കുഴൽനാടൻകേസിൽ കോടതി പറഞ്ഞു: ഇല്ല.
സി എം അർ.എൽ കമ്പനിക്ക് കേരള സർക്കാർ യാതൊരു സഹായവും നൽകിയിട്ടില്ല.
സത്യത്തിൽ 2016ഏപ്രിൽ 8 നു് സിഎംആർ എൽ കമ്പനി വക സ്ഥലത്തു നിന്നു് അവർക്ക് കരിമണൽ വാരാൻ ആൻറണി സർക്കാർ നൽകിയ അനുവാദം സുപ്രിം കോടതി ശരിവച്ചു.2019 വരെ വാരാ മായിരുന്നു. ഒരു തരിമണൽ ഈ സർക്കാരിൻ്റെ കാലത്ത് തർക്ക് സ്വകാര്യ മേഖലയിൽ വാരാനായില്ല. അതാണു സത്യം.
സുപ്രിം കോടതി വിധിയുണ്ടായിട്ടും എൽ ഡി എഫ് നയം സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം തടയുകയെന്നതായിരുന്നു.
അതു് വിശ്വസ്തതയോടെ നടപ്പാക്കിയ മുഖ്യമന്ത്രിയെ കടന്നാക്രമിക്കാൻ കളവ് മെനഞ്ഞവർക്കാണു് കുഴൽ നാടൻ കേസിൽ തിരിച്ചടി കിട്ടിയത്..
കിട്ടിയ അടിയുടെ മൂളൽ മാറാത്തവരാണ് പുതിയ കഥയുമായി വരുന്നത് ..
ഏതെങ്കിലും കമ്പനിക്കനുകൂലമായി കേരള സർക്കാർ തെറ്റായി പ്രവർത്തിച്ചിട്ടില്ല.
ഏതെങ്കിലും വ്യക്തികൾ വിദേശത്തോ സ്വദേശത്തോ ബിസിനസ്സ് നടത്തുന്നതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെട്ടവർ പരിശോധിക്കുമല്ലോ
അങ്ങാടിയിൽ തോറ്റ കുഴൽനാടൻ്റെ ഓട്ടക്കുഴലുമായി ഇറങ്ങിയവരോട് ചൂണ്ടയിടാൻ മീനച്ചിലാറ്റിൽ സൗകര്യം കാണുമെന്നാണു് മറുപടി.
അഡ്വ.കെ.അനിൽകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News