അഭിനയം അവസാനിപ്പിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്; ഗണേഷ് കുമാർ

അഭിനയം അവസാനിപ്പിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ തന്നെ നേര് സിനിമയിലേക്ക് വിളിക്കുന്നതെന്ന് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. നേര് പോലുള്ള നല്ല ചിത്രങ്ങളില്‍ മാത്രമേ ഇനി താന്‍ അഭിനയിക്കൂ എന്നും ദിലീപ് ചിത്രം ബാന്ദ്രയില്‍ അഭിനയിച്ചത് മനസിന് വലിയ വിഷമമായെന്നും ഗണേഷ് കുമാർ പറയുന്നു.

ALSO READ: പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

‘കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കാന്‍ എത്താന്‍ സാധിക്കുമോ എന്ന ആശങ്ക സംവിധായകന്‍ ജീത്തുവിനെ അറിയിച്ചു. എന്നാൽ വിവരമറിഞ്ഞ മോഹന്‍ലാല്‍ ഒരു കന്നഡ ചിത്രത്തിന്‍റെ തീയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി. നേര് പോലുള്ള നല്ല സിനിമകളെ ഇനി ഞാന്‍ ചെയ്യുകയുള്ളൂ’, ഗണേഷ് കുമാർ പറയുന്നു.

ALSO READ: അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്‍റെ സഹോദരിയെ ഇങ്ങനെ മൂന്നാം കിടയാക്കുന്നത് എന്തിന്? യൂട്യൂബർക്കെതിരെ അഭിരാമി സുരേഷ്

അതേസമയം, ദൃശ്യം സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ജീത്തു ജോസഫ്– മോഹന്‍ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ നേര് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. വലിയ പ്രതീക്ഷകൾ ഇല്ലാതെ വന്ന ചിത്രം ഇപ്പോൾ കുടുംബ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News