ഒരു ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയ എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യവിചാരണ ടെസ്റ്റ് നടത്താൻ നിർദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. എങ്ങനെ നൂറിലധികം ടെസ്റ്റുകൾ നടത്തി എന്നത് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തണം. മുട്ടത്തറ ഗ്രൗണ്ടിൽ 15 ഉദ്യോഗസ്ഥർക്കാണ് ടെസ്റ്റ് നടത്തുന്നത്. പരാജയപ്പെട്ടാൽ വകുപ്പ് തല നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ കർശനമാക്കി നേരത്തെ തന്നെ ഗതാഗത വകുപ്പ് മന്ത്രി ഉത്തരവിറക്കിയിരുന്നു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ നിരീക്ഷണക്യാമറകൾ ഘടിപ്പിക്കും എന്നിങ്ങനെയുള്ള പരിഷ്കാരങ്ങളാണ് നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here