ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും, അത് വലിയ മാറ്റമുണ്ടാക്കും: നിയുക്ത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസിയില്‍ പ്രശ്‌നങ്ങളുണ്ട്. തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കുമെന്നും അത് വലിയ മാറ്റമാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം; 10 പേരെ ചോദ്യംചെയ്ത് പൊലീസ്

കെഎസ്ആര്‍ടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ലെന്നും തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബസ്റ്റാന്റിന്റെ കാര്യത്തില്‍ ഇടപെടും. കെഎസ്ആര്‍ടിസിയെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇതിലൂടെ ചോര്‍ച്ച തടയാനാകും. സിനിമ വകുപ്പ് കിട്ടിയാല്‍ സന്തോഷമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Also Read : സിഐഎസ്എഫിന് വനിതാ മേധാവി; ചരിത്രത്തില്‍ ഇതാദ്യം

എന്തിനെയും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നു. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന പല കാര്യങ്ങളും ആരോപണങ്ങള്‍ മാത്രവായി അവസാനിക്കുകയാണ്. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തില്‍ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങള്‍ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നവകേരള സമരങ്ങള്‍ എന്തിനെന്ന് വ്യക്തമല്ലെന്നും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News