അംഗോളയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളിക്കായി കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. സംഭവത്തെ തുടർന്ന് കർണാടകയിലെ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലയാളി കുടുങ്ങിയെന്ന് അവർ അറിയുന്നത് ഇവിടുന്ന് പറയുമ്പോഴാണെന്നും, എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
‘രാവിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. രണ്ടു ദിവസമായി സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് അറിയിപ്പ് ഉള്ളതിനാലാണ് മാധ്യമങ്ങളെയും നാട്ടുകാരെയും അവിടേക്ക് കടത്തിവിടാത്തത്ന്ന്’, സംഭവത്തിൽ പ്രതികരിക്കവേ മന്ത്രി പറഞ്ഞു.
ALSO READ: കർണാടകയിൽ മണ്ണിനടിയിൽ കുടുങ്ങിയ അർജുന് വേണ്ടി അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം
‘ജിപിഎസ് ട്രേസ് ചെയ്യാനായി ഗതാഗതവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ കൈമാറിയപ്പോൾ തന്നെ കർണാടക ഗതാഗത മന്ത്രി തുടർനടപടികൾ സ്വീകരിച്ചിരുന്നു. കളക്ടറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വലിയ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. അപകടം നടന്നതായി അറിയാൻ വൈകി. കുടുംബം രംഗത്തെത്തിയപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്’, മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here